HOME
DETAILS
MAL
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാര്‍: ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചെന്ന് കെ സുധാകരന്‍
backup
March 17 2021 | 15:03 PM
കണ്ണൂര്‍:ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍.പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടിയുമായി ഈ വിഷയം സംസാരിച്ചെന്നും സുധാകരന്‍ പറഞ്ഞു.
ധര്‍മ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ഇതിനോടകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."