HOME
DETAILS

സജി ചെറിയാന്റെ പോക്കും വരവും

  
backup
January 02 2023 | 20:01 PM

8796535432

അഡ്വ. ടി. ആസഫ് അലി

2022 ജൂലൈ മൂന്നാം തീയതി മല്ലപ്പള്ളിയിൽ മുൻമന്ത്രി സജിചെറിയാൻ നടത്തിയ കുപ്രസിദ്ധ പ്രസംഗം ഒരുപക്ഷേ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിൽ ഭരണഘടനയെ ഇത്ര മോശമായ രീതിയിൽ നിന്ദിച്ചും പുച്ഛിച്ചും അവമതിപ്പുണ്ടാക്കിയും പ്രസംഗിച്ച ഒരു മന്ത്രി ഇന്നുവരെ ഉണ്ടാവില്ലെന്ന് പറയാവുന്നതാണ്. 'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടന ഇന്ത്യയുടേതാണ്. ബ്രട്ടീഷുകാർ പറഞ്ഞത് തയാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവയ്ക്കുന്നത് രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഇന്ത്യൻ ഭരണഘടനയിൽ മതേതരത്വം, ജനാധിപത്യം എന്നിവയുടെ കൂടെ കുന്തം, കുടച്ചക്രം എന്നിങ്ങനയൊക്കെ എഴുതിച്ചേർത്തിട്ടുണ്ട്'. ഇങ്ങനെ ഭരണഘടനയെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം സംബന്ധിച്ച് സജി ചെറിയാനോ അദ്ദേഹത്തിന്റെ പാർട്ടിയോ ഇന്നേവരെ നിഷേധിച്ചിട്ടില്ല. നിയമംവഴി സ്ഥാപിതമായ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കുറും പുലർത്തുമെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ മന്ത്രി ആ ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കും വിധം പ്രസംഗിച്ചാൽ പിന്നെ ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം സജി ചെറിയാൻ രാജിവച്ച് സ്ഥാനമൊഴിഞ്ഞത്. പ്രസംഗത്തിന്റെ വാർത്ത പുറത്തുവന്നയുടനെ പോളിറ്റ് ബ്യൂറോ മെമ്പർ എം.എ ബേബിയും സജി ചെറിയാനും പ്രസംഗത്തെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും അപകടം മനസ്സിലാക്കി പിന്മാറിക്കൊണ്ട് രാജിവയ്ക്കുകയാണുണ്ടായത്.


ഇന്ത്യൻ ഭരണഘടനയെ നിന്ദിക്കുകയും അവമതിപ്പുണ്ടാക്കുംവിധം വാക്കാലോ എഴുത്തിൽ കൂടിയോ ആംഗ്യത്തിൽകൂടിയോ ചിത്രീകരണത്തിൽ കൂടിയോ ചെയ്യുന്ന ഏതു പ്രവൃത്തിയും 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഹോണർ ആക്ട് അനുസരിച്ച് മൂന്നു വർഷംവരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. എറണാകുളത്തെ അഭിഭാഷകൻ ബൈജു നോയൽ സജി ചെറിയാനെതിരേ കുറ്റം ആരോപിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഭവത്തിന്റെ പിറ്റെ ദിവസംതന്നെ തിരുവല്ലക്കടുത്ത് കീഴ്‌വായ്പൂർ പൊലിസിലും പത്തനംതിട്ട പൊലിസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി ബോധിപ്പിച്ചു. കോടതി ഉത്തരവനുസരിച്ച് സജി ചെറിയാനെതിരേ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഹോണർ ആക്ട് രണ്ടാം വകുപ്പനുസരിച്ചുള്ള കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. കഴിഞ്ഞ ആറു മാസത്തെ അന്വേഷണത്തിനുശേഷം കേസ് അട്ടിമറിച്ച് സജി ചെറിയാനെതിരേ തെളിവില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് തിരുവല്ല ഒന്നാം ക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ച അന്തിമ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാൻ നീക്കമാരംഭിച്ചിരിക്കുന്നത്. കേസന്വേഷണത്തോടനുബന്ധിച്ച് പൊലിസ് 39 സാക്ഷികളെ ചോദ്യം ചെയ്‌തെങ്കിലും ആരുടെയും മൊഴി രേഖപ്പെടുത്താൻ തയാറായില്ല. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരിയടക്കമുള്ള ഒന്നു മുതൽ അഞ്ചുവരെ സാക്ഷികളെയും പരാതിക്കാരനെയും ചോദ്യം ചെയ്തപ്പോൾ ആ സാക്ഷികളെല്ലാം നാലു മിനുട്ടോളം ദൈർഘ്യമുള്ള പ്രസംഗത്തിന്റെ പെൻഡ്രൈവ് ഹാജരാക്കിയിരുന്നു. കൂടാതെ, പ്രസംഗം ഇന്ത്യൻ ഭരണഘടനയെ നിന്ദിക്കാനും അവമതിക്കാനും ലക്ഷ്യമാക്കിയുള്ളതാണെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ആരുടെയും മൊഴി രേഖപ്പെടുത്താൻ പൊലിസ് തയാറായില്ല. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഹോണർ ആക്ട് അനുസരിച്ച് ഭരണഘടനാഭേദഗതി ആവശ്യപ്പെട്ടുള്ള അഭിപ്രായമേ വിമർശനമായി കണക്കാക്കാൻ പാടുള്ളൂവെന്നും മറ്റുതരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ ഭരണഘടനെ നിന്ദിക്കുന്നതായി കണക്കാക്കുമെന്നുമാണ് വിവരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു മാന്യവ്യക്തി കൊള്ളക്കാരനും ചൂഷകനുമായി ചിത്രീകരിച്ച് പ്രസംഗിക്കുന്നതോ എഴുതുന്നതോ ഒരിക്കലും വിമർശനമായിട്ടല്ല അപമാനിക്കുന്നതായേ കണക്കാക്കാനൊക്കൂവെന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ഒന്നു മുതൽ അഞ്ചുവരെ സാക്ഷികൾ ഹാജരാക്കിയ പെൻഡ്രൈവ് കോടതി വഴി ഫോറൻസിക് പരിശോധേനക്കയച്ചതിന്റെ റിപ്പോർട്ട് വരാൻ കാത്തിരിക്കാതെ, സജി ചെറിയാനെ ചോദ്യം ചെയ്യാനോ മൊഴി രേഖപ്പെടുത്താനോ ശബ്ദപരിശോധന നടത്താനോ തയാറാകാതെ യോഗത്തിൽ പങ്കെടുത്ത ആറു മുതൽ 39 വരെ സാക്ഷികളെ ചോദ്യം ചെയ്തപ്പോൾ ഭരണഘടനയെ നിന്ദിച്ചുകൊണ്ട് പ്രസംഗിച്ചിട്ടില്ലെന്ന കള്ളമൊഴി സ്വീകരിച്ചുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ച് പൊലിസ് റിപ്പോർട്ട് നൽകിയത്.


കേസ് അന്വേഷണമെന്നത് പൊലിസ് നീതിപൂർവമായും നിഷ്പക്ഷമായും സത്യസന്ധമായും നടത്തേണ്ട പവിത്ര ദൗത്യമാണ്. ഇന്ത്യൻ ഭൂപ്രദേശത്ത് അധിവസിക്കുന്ന സ്വദേശിയും വിദേശിയുമായ എല്ലാ ജനവിഭാഗത്തിനും ജീവിക്കുവാനും വ്യക്തി സ്വാതന്ത്ര്യത്തിനും പരിരക്ഷ നൽകിയിട്ടുള്ളതും തുല്യനീതി ഉറപ്പു നൽകിയിട്ടുള്ള വിവിധങ്ങളായ അവകാശ പ്രമാണങ്ങളുടെ ഉടമ്പടിയായും ഇരുപതാം നൂറ്റാണ്ടിലെ മഗ്നാക്കാർട്ട എന്ന് വിശേഷിപ്പിക്കുന്ന ശ്രേഷ്ഠമായ ഇന്ത്യൻ ഭരണഘടനയെ ജനങ്ങളെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുന്ന ഭരണഘടനയാണെന്ന് വിശേഷിപ്പിച്ച് നിന്ദിക്കുകയും അവമതിക്കുകയും ചെയ്ത വ്യക്തിയെ വീണ്ടും ഭരണഘടനാപദവിയിൽ പ്രതിഷ്ഠിക്കുകയെന്നത് ഭരണകൂടത്തിന്റെ ധിക്കാരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.


സജി ചെറിയാനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ബോധിപ്പിച്ച പൊതുതാൽപര്യ ഹരജി ഉയർത്തിപ്പിടിച്ച് വീണ്ടും മന്ത്രിസ്ഥാനത്ത് അവരോധിക്കുവാനുള്ള നീക്കം കാപട്യമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ പൊതുതാൽപര്യ റിട്ട് ഹരജിയിൽ അയോഗ്യനാക്കാൻ നിയമപരമായി കഴിയില്ലെന്ന യാഥാർഥ്യം അറിഞ്ഞുകൊണ്ട് ബോധിപ്പിച്ച് തള്ളി വാങ്ങിയ പൊതുതാൽപര്യ ഹരജിയെ പിടിവള്ളിയായി ഉപയോഗപ്പെടുത്തി സജി ചെറിയാനെ മന്ത്രിസ്ഥാനത്തു തിരികെകൊണ്ടുവരാനുള്ള നീക്കം അത്യന്തം ലജ്ജാകരമാണ്. അയോഗ്യത കൽപിക്കാനുള്ള റിട്ട് ഹരജി നിലനിൽക്കില്ലെന്ന ഹരജി തള്ളിക്കൊണ്ടുള്ള വിധിയിൽ സജി ചെറിയാൻ ചെയ്ത ക്രിമിനിൽ കുറ്റം ചർച്ച ചെയ്തിട്ടില്ലെന്നതാണ് സത്യം. കോടതി വിധിയിൽകൂടി കുറ്റവാളിയെ വെള്ള പൂശാനുള്ള ശ്രമം അത്യന്തം ഹീനമാണ്.


ഭരണസ്വാധീനത്തിന്റെ ബലത്തിൽ പൊലിസിനെ ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് തിരുവല്ല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ച റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നും സജി ചെറിയാനെതിരേ പൊലിസ് രജിസ്റ്റർ ചെയ്ത കേസ് കേന്ദ്ര ഏജൻസിയായ സി.ബി.ഐയോ അല്ലെങ്കിൽ സംസ്ഥാനത്തിനു പുറത്തുള്ള കർണാടക പൊലിസിനെക്കൊണ്ടോ പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുവാൻ കൽപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ട വ്യക്തിയെ ഭരണത്തിന്റെ മുഷ്ടി ഉപയോഗിച്ച് വീണ്ടും മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനൊക്കൂ.

(മുൻ കേരള ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യുഎസ് വേൾഡ് റാങ്കിങ്ങ്സ്; മികവ് രേഖപ്പെടുത്തി യുഎഇ സർവകലാശാലകൾ

uae
  •  6 days ago
No Image

സൗമ്യമായ പെരുമാറ്റം, അഫാനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായം... പ്രതിയുടെ മൊഴി വിശ്വസിക്കാതെ പൊലിസ്; ഉമ്മയുടെ മൊഴിയും കാത്ത്.... 

Kerala
  •  6 days ago
No Image

ചരിത്രം തിരുത്തി മുന്നേറി വീണ്ടും സ്വര്‍ണവില; കേരളത്തില്‍ ഇന്ന് പുതു റെക്കോര്‍ഡ് 

Business
  •  6 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി ലഹരിക്കടിമയെന്ന് പൊലിസ്

Kerala
  •  6 days ago
No Image

റമദാൻ അടുത്തെത്തി; യുഎഇയിൽ ഒരുക്കങ്ങൾ തകൃതിയിൽ

uae
  •  6 days ago
No Image

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അഞ്ച് കൊലുപാതകം; ക്രൂരകൃത്യം ആസൂത്രണത്തോടെ...... 

Kerala
  •  6 days ago
No Image

റമദാനിൽ പീരങ്കി വെടി മുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്

uae
  •  6 days ago
No Image

മുന്നിലുള്ളത് ഇടിവെട്ട് നേട്ടം; സൗത്ത് ആഫ്രിക്കക്കെതിരെ തകർത്താടാൻ മാക്‌സ്‌വെല്‍

Cricket
  •  6 days ago
No Image

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  6 days ago
No Image

'കുഞ്ഞനുജനെ ചേര്‍ത്തിരുത്തി അഫാന്‍ ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്‍ 

Kerala
  •  6 days ago