സഊദിയിൽ റമദാൻ, പെരുന്നാൾ ദിവസങ്ങളിലെ ജോലി സമയവും അവധി ദിനങ്ങളും പ്രഖ്യാപിച്ചു
റിയാദ്: സഊദി അറേബ്യയിലെ റമദാൻ മാസത്തിലെയും ഈ വർഷത്തെ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ അവധി ദിനങ്ങളും പ്രവർത്തന സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ബാങ്കുകളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും മണി എക്സ്ചെഞ്ച് ഉൾപ്പെടെയുള്ള സാമ്പത്തിക കൈമാറ്റ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയുമുള്ള ഏതെങ്കിലും 6 ആറു മണിക്കൂർ സമയത്തുമായിരിക്കും. ഈ ആറു മണിക്കൂർ സമയം ബാങ്കുകൾക്ക് തിരഞ്ഞെടുക്കാം.
2022 ഏപ്രിൽ 29 മുതൽ മെയ് ഏഴ് വരെ ആയിരിക്കും ഈദുൽ ഫിത്വർ അവധി ദിനം. മെയ് എട്ട് ഞായറാഴ്ച ബാങ്കുകൾ ജോലി പുനഃരാരംഭിക്കും. 2022 ജൂലൈ 7 വ്യാഴം മുതൽ ജൂലൈ 12 വരെ ആയിരിക്കും ബലിപെരുന്നാൾ ബാങ്ക് അവധി ദിനങ്ങൾ. ജൂലൈ 13-ന് പ്രവൃത്തി ദിനം പുനഃരാരംഭിക്കും. .
തീർത്ഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി ബാങ്കുകളുടെ ഓഫീസുകളും മക്കയിലെയും മദീനയിലെയും കേന്ദ്രങ്ങളും ഹജ്ജ് സീസണിൽ വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി തുറന്ന് പ്രവർത്തിക്കും. ജനത്തിരക്കേറിയതുമായ പ്രദേശങ്ങളിലും നിശ്ചിത സമയങ്ങളിൽ പണമിടപാട് കേന്ദ്രങ്ങളും ബാങ്കുകൾ അവരുടെ ശാഖകളും തുറക്കണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."