ഭൂമിയുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് നിയമനിർമാണം പരിഗണനയിലെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം
ഭൂമിയുമായി ബന്ധപ്പെട്ട സെറ്റിൽമെന്റിന് നിയമനിർമാണം പരിഗണനയിലെന്ന് റവന്യൂമന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. ആവശ്യമെങ്കിൽ സർവേ ആൻഡ് ബൗണ്ടറീസ് നിയമത്തിലുൾപ്പടെ ഭേദഗതി വരുത്തും. റീസർവേ നടന്ന സ്ഥലങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ട് 1,19,446 കേസുകൾ നിലവിലുണ്ട്. ഇതിൽ 61,943 കേസുകൾ അതിർത്തിനിർണയവുമായി ബന്ധപ്പെട്ടതും 36,834 എണ്ണം വിസ്തീർണവുമായി ബന്ധപ്പെട്ടതുമാണ്. റീസർവേയുമായി ബന്ധപ്പെട്ട് സർവേസഭകൾ സംഘടിപ്പിക്കും. സർവേ ജീവനക്കാരുടെ കുറവിന് പരിഹാരമായി 1,500ഓളം സർവേയർമാരെയും 3,200 ഹെൽപ്പർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും. നാലുവർഷത്തിനുള്ളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും. ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതിലൂടെ സർവേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഭൂസംബന്ധമായ സേവനങ്ങൾ ഒരു പോർട്ടലിന് കീഴിൽ കൊണ്ടുവരുന്നതിനും റെക്കോഡുകൾ കാലഹരണപ്പെടാതെ ഡിജിറ്റലായി പരിപാലിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."