പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ അവിശുദ്ധ സഖ്യം : ഡോ: ടി എന്‍ സീമ
ജിദ്ദ: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ അവിശുദ്ധ കോലീബി സഖ്യത്തിന് വലിയ ശ്രമങ്ങള്‍ നടക്കുന്നതായി മുന്‍ രാജ്യസഭ അംഗം ഡോ: ടി എന്‍ സീമ പറഞ്ഞു. പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച വടക്കന്‍ കേരള തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ: ടി എന്‍ സീമ. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ച മുന്‍കാല അനുഭവം ധാരാളം ഉണ്ടായിട്ടുണ്ട്.
1991ലെതിരഞ്ഞെടുപ്പില്ഇടതുപക്ഷമുന്നണി വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്. പിന്നീട് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി. അത് ഇപ്പോഴും തുടരുന്ന അവസ്ഥയാണ്. അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്, എസ്ഡിപിഐ അടക്കമുള്ളവരുമായി കൂടിച്ചേര്‍ന്നു മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ആവഴിയും ജയിക്കില്ല എന്ന് മനസ്സിലാക്കികൊണ്ടാണ് സംഘപരിവാറുമായി ചേര്‍ന്ന് അവിശുദ്ധ സഖ്യം കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്. കോ.ലീ.ബി സഖ്യം അക്രമസമരവും അപവാദപ്രചരണം നടത്തുന്നതും ഇതിന്റെ ഭാഗമാണെന്നും ഇവർ പറഞ്ഞു.
ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം,പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, അനസ്സ് ബാവ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ റഫീഖ് പത്തനാപുരം അധ്യക്ഷത വഹിച്ചു. ഗോപി മന്ത്രവാദി സ്വാഗതവും ജിജോ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."