പത്തിടത്തും ജോസഫിന് ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്; 'ചിഹ്ന' പ്രശ്നം തീര്‍ന്നേക്കും
കോട്ടയം: മത്സരിക്കുന്ന 10 സീറ്റിലും 'ട്രാക്ടര്‍ ഓടിക്കുന്ന കര്ഷന്' കിട്ടുമെന്ന് ഉറപ്പായതോടെ ജോസഫ് വിഭാഗത്തിലെ പ്രതിസന്ധി അയയുന്നു. ചങ്ങനാശ്ശേരിയില്‍ മറ്റൊരു സ്ഥാനാര്‍ഥി ഇതേചിഹ്നം ആവശ്യപ്പെട്ടെങ്കിലും അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ ജോസഫ് വിഭാഗത്തിനാണ് മുന്‍ഗണന.
കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ഥികളും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെയാണ് ചിഹ്നമായി ചോദിച്ചത്. ചങ്ങനാശേരി ഒഴികെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലും വേറെ രജിസ്ട്രേഡ് പാര്‍ട്ടികള്‍ ഈ ചിഹ്നം ആവശ്യപ്പെട്ടിരുന്നില്ല. ചങ്ങനാശേരിയില്‍ വിജെ ലാലിക്ക് പുറമെ ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ബേബിച്ചന് മുക്കാടനും ട്രാക്ടര്‍ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് ആവശ്യമായി വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന പേരില്‍ ബേബിച്ചന് നല്കിയ പത്രിക വരണാധികാരി തള്ളി. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിന്റെ കത്തും സീലും മറ്റ് രേഖകളും ഹാജരാക്കാത്തതാണ് കാരണം.
കേരള കോണ്‍ഗ്രസെന്ന ലേബലിലായിരിക്കും ഇനി ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ അറിയപ്പെടുക. പി.സി. തോമസിന്റെ അതേപേരിലുള്ള പാര്‍ട്ടിയില്‍ ലയിച്ചതിനാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."