മുദ്രവച്ച കവർ തങ്ങൾക്ക് വേണ്ട, കൈയിൽത്തന്നെ വച്ചേക്കൂ: ചീഫ് ജസ്റ്റിസ് രമണ
ന്യൂഡൽഹി
മുദ്രവച്ച കവറിൽ സമർപ്പിച്ച രേഖ സ്വീകരിക്കാൻ തയാറാകാതെ സുപ്രിംകോടതി. പട്ന ഹൈക്കോടതി ഒരു കേസിൽ ജാമ്യം അനുവദിച്ചനെതിരായ ഹരജി പരിഗണിക്കുന്നതിനിടെ എതിർവിഭാഗം അഭിഭാഷകൻ മുദ്രവച്ച കവറിൽ വാദം സമർപ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ ഇക്കാര്യം പറഞ്ഞത്. ഇവിടെ സീൽ ചെയ്ത കവറുകളൊന്നും നൽകരുത്.
അത് നിങ്ങളുടെ പക്കൽ തന്നെ സൂക്ഷിക്കുക. തനിക്ക് സീൽ ചെയ്ത കവർ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസിലെ പ്രതികൾ ജഡ്ജിമാർക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതികരണം നടത്തിയിട്ടുണ്ടെന്നും അതിനാൽ ഇവ ഉദ്ധരിച്ച് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. വിഷയത്തിൽ ഹൈക്കോടതിയിൽ ഇതിനകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ സുപ്രിംകോടതിയിൽ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശം മീഡിയാവൺ കേസിൽ അഭിഭാഷകൻ വാദത്തിനിടെ ഉദ്ധരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."