'നേരിനൊപ്പം താനൂരിനൊപ്പം' താനൂർ മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
ജിദ്ദ: താനൂർ മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. ആസന്നമായ നിയമ സഭ തെരഞ്ഞെടുപ്പിൽ താനൂർ ഉൾപ്പെടെ കേരളം മുഴുവൻ യു ഡി എഫ് അനുകൂല തരംഗമാണെന്നും അഴിമതിയും അക്രമവും നിറഞ്ഞ ഇടത് ഭരണം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രവാസികളടക്കമുള്ളവർ യു ഡി എഫ് ഭരണം ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്മായിൽ അയ്യായ അധ്യക്ഷത വഹിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ യു ഡി എഫ് സ്ഥാനാർഥി പി. കെ ഫിറോസ് ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു. താനൂരിലെ ജനങ്ങൾ തനിക്ക് നൽകുന്ന സ്നേഹം വലിയ ആത്മ വിശ്വാസം നൽകുന്നുണ്ടെന്നും ഇനിയുള്ള കാലം താനൂർ നിവാസികൾക്കൊപ്പം ഉണ്ടാവുമെന്നും ഫിറോസ് ഉറപ്പ് നൽകി. മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ ആശംസ പ്രസംഗം നടത്തി. മൂസ സൈദ് ഓമച്ചപ്പുഴ സ്വാഗതവും ഉബൈദ് നിറമരുതൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."