HOME
DETAILS
MAL
ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാറിന്റെ സത്യവാങ്മൂലം തുടരും- കാനം
backup
March 22 2021 | 04:03 AM
കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഇടത് സര്‍ക്കാറിന്റെ സത്യവാങ്മൂലം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും സുപ്രിംകോടതിയില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് തുടര്‍ന്നു പോവുകയാണെന്നും കാനം പറഞ്ഞു.
യുവതീ പ്രവേശനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ല. ഹിന്ദുധര്‍മത്തില്‍ പ്രാവീണ്യമുള്ളവര്‍ അന്തിമ തീരുമാനമെടുക്കണം. സത്യവാങ്മൂലത്തില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
സ്ത്രീപുരുഷ സമത്വത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കട്ടെ എന്നും ചാനല്‍ അഭിമുഖത്തില്‍ കാനം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."