തെരഞ്ഞെടുപ്പ് സര്‍വേകള്‍ അഭിപ്രായപ്രകടനം മാത്രം; പ്രവര്‍ത്തകര്‍ അലംഭാവം കാട്ടരുത്: പിണറായി
തിരുവനന്തപുരം: സര്‍വേകള്‍ അഭിപ്രായപ്രകടനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സര്‍വേ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ജനസമ്മതിയില്‍ വിറളി പൂണ്ടവര്‍ കുപ്രചാരണം നടത്തുകയാണ്. മാധ്യമങ്ങള്‍ യു.ഡി.എഫ് ഘടകകക്ഷികളെ പോലെ പ്രവര്‍ത്തിക്കുന്നു. പിഎസ്സി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷവും ബിജെപിയും നുണകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും വസ്തുതകള്‍ പരിശോധിക്കാതെയാണ് പല വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.
ചെപ്പടി വിദ്യകൊണ്ട് ജനഹിതം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പണം നല്‍കി വാര്‍ത്ത ഉണ്ടാക്കുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുഭവം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ സഹായത്തോടെ നിയമസഭയില്‍ എത്താന്‍ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അവര്‍ വോട്ടുകച്ചടവടം നടത്തുകയാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."