HOME
DETAILS

കൊമ്പന്റെ എതിരാളി ഹൈദരാബാദ്‌

  
backup
March 17 2022 | 06:03 AM

%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac

രണ്ടാം പാദത്തിൽ ബഗാന് 1-0 ന്റെ
ജയം, അഗ്രഗേറ്റിൽ 3-2 ന്റെ ജയവു
മായി ഹൈദരാബാദ് ഫൈനലിൽ
ബംബോലിം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഹൈദരാബാദ് എഫ്.സി. രണ്ടാം പാദ സെമി ഫൈനലിൽ എ.ടി.കെ മോഹൻ ബഗാനോട് തോറ്റിട്ടും ഹൈദരാബാദ് ഫൈനൽ ഉറപ്പിച്ചു. അഗ്രഗേറ്റിൽ 3-2 ന്റെ വിജയവുമായാണ് ഹൈദരാബാദിന്റെ കിരീട പോരിലേക്കുള്ള വരവ്. രണ്ടാം പാദ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഗാൻ ഹൈദരാബാദിനെ വീഴ്ത്തിയത്.


ആദ്യ പാദത്തിൽ 3-1 ന് ഹൈദരാബാദ് ജയിച്ചിരുന്നു. 20 ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സുമായി ഹൈദരാബാദ് ഐ.എസ്.എൽ ഗ്രാൻഡ് ഫിനാലെയിൽ ഏറ്റുമുട്ടുക. ആദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എൽ ഫൈനലിൽ എത്തുന്നത്. ഞായറാഴ്ച ഫൈനലിൽ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാംപ്യൻമാരുടെ ഉദയമാകും. കിക്കോഫ് വിസിൽ മുതൽ എ.ടി.കെ മോഹൻ ബഗാൻ ആക്രമണങ്ങളുമായി ഹൈദരാബാദ് ഗോൾമുഖത്തേക്ക് ഇരച്ചുക്കയറി. ഏഴാം മിനുട്ടിൽ പ്രബീർ ദാസിന്റെ തകർപ്പൻ ഷോട്ട് ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി രക്ഷപ്പെടുത്തി. മുന്നേറ്റനിരയിൽ പ്രബീർ ദാസും റോയ് കൃഷ്ണയും ഹൈദരാബാദ് ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങളുമായി നിറഞ്ഞാടി.
പക്ഷെ, ആദ്യപകുതിയിൽ ലക്ഷ്മികാന്ത് കട്ടിമണിയെയും പ്രതിരോധത്തെയും വീഴ്ത്താനായില്ല. ഗോൾ അടിക്കാനുള്ള ബഗാന്റെ ശ്രമങ്ങൾക്ക് കടുത്ത പ്രതിരോധമൊരുക്കിയാണ് ഹൈദരാബാദ് തടയിട്ടത്. മൂന്നു ഗോളിന് ജയിച്ചാൽ മാത്രമേ ബഗാന് ഫൈനലിൽ ഇടംപിടിക്കാൻ കഴിയുമായിരുന്നുള്ളു. ആക്രമണവുമായി രണ്ടാം പകുതിയിലും ബഗാൻ കളംനിറഞ്ഞാടി. 79ാം മിനുട്ടിൽ റോയ് കൃഷ്ണ ലക്ഷ്യം കണ്ടു.
ലിസ്റ്റൺ കൊളാസോയുടെ മനോഹരമായ ക്രോസിൽ നിന്നായിരുന്നു റോയ് കൃഷ്ണ ബഗാനെ മുന്നിലെത്തിച്ചത്. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബാഗാന് ലീഡ് വർധിപ്പിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

National
  •  a minute ago
No Image

UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍

uae
  •  2 minutes ago
No Image

അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ

Football
  •  3 minutes ago
No Image

ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

qatar
  •  34 minutes ago
No Image

പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം

Kerala
  •  an hour ago
No Image

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ

Kerala
  •  an hour ago
No Image

എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക

Kerala
  •  an hour ago
No Image

ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം

Kerala
  •  2 hours ago
No Image

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

Saudi-arabia
  •  2 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago