HOME
DETAILS

'ഇന്ത്യ നിലകൊള്ളുന്ന ആശയമാണ് കോണ്‍ഗ്രസ് അല്ലാതെ ഗാന്ധി കുടുംബമല്ല'- ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രിയങ്ക

  
Web Desk
March 23 2021 | 04:03 AM

national-congress-an-idea-on-which-india-was-built-gandhi-family-irrelevant-2021

ഗുവാഹത്തി: കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡെയുമായുള്ള അഭിമുഖത്തിനിടെയാണ് പ്രിയങ്കയുടെ പരാമര്‍ശം.

'കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥം. ഇന്ത്യയെ രൂപീകരിച്ച ആശയമാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബം അപ്രസക്തമാണ്. ഏത് നേതാവോ, ഏത് കുടുംബമോ ആയാലും കോണ്‍ഗ്രസ് എന്ന ആശയത്തിനാണ് പ്രാധാന്യം,' പ്രിയങ്ക പറഞ്ഞു.

അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം. അസം ജനതക്കേറ്റ മുറിവുകള്‍ക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ബി.ജെ.പി എന്ന പാര്‍ട്ടിയ്‌ക്കെതിരെ മാത്രമല്ല അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും പ്രിയങ്ക പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് ബി.ജെ.പിയ്ക്ക് അവസരം നല്‍കിയ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി നേതാക്കളുടെ തനിനിറം മനസ്സിലാക്കിയെന്നും ഇത് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് ഹിന്ദുമുസ്‌ലിം വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ബി.ജെ.പി പ്രചരണങ്ങള്‍ക്കെതിരെയും പ്രിയങ്ക രൂക്ഷവിമര്‍ശനമുന്നയിച്ചു. പ്രതിപക്ഷത്തിനെതിരെ ഒന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതാണ് ബി.ജെ.പിയുടെ സ്വഭാവമെന്നും അവര്‍ പറഞ്ഞു.

അതേസമയം കേന്ദ്രത്തിന്റെ പൗരത്വ നിയമത്തിനെതിരെയും പ്രിയങ്ക രൂക്ഷവിമര്‍ശനം നടത്തി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago