യുവതിയുടെ മോഷണ നാടകത്തിന് പൊലിസിന്റെ ലാസ്റ്റ് ബെല്‍
തളിപ്പറമ്പ്: തളിപ്പറമ്പിനു സമീപത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രത്തിനു സമീപത്തെ വീട്ടില്‍ നിന്നു 37 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും മോഷണം പോയതായി ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്നു തെളിഞ്ഞു. രണ്ടു മുറികളിലായി സൂക്ഷിച്ച സ്വര്‍ണവും പണവും വീടിന്റേയോ ഷെല്‍ഫുകളുടെയോ പൂട്ടുപൊളിക്കാതെയാണു മോഷണം നടത്തിയത്. വ്യാഴാഴ്ചയാണു മോഷണം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പൊലിസിന് ആദ്യമേ സംശയമുണ്ടായിരുന്നു.
ഷെല്‍ഫിന്റെയും വീടിന്റെയും താക്കോല്‍ വയ്ക്കുന്ന സ്ഥലം കൃത്യമായി അറിയുന്ന ഒരാള്‍ക്കു മാത്രമേ ഈ രീതിയില്‍ മോഷണം നടത്താന്‍ സാധിക്കൂ. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും വീട്ടുകാരാരും ഇവിടെ ഉണ്ടാകാറില്ല. ഗൃഹനാഥന്‍ ഡയാലിസിസ് ചെയ്യാനും ഭാര്യയും മകളും മരുമകളും ജോലിക്കും പോയ്ക്കഴിഞ്ഞാല്‍ വൈകുന്നേരമേ എത്താറുള്ളൂ. താക്കോല്‍ കണ്ടുപിടിച്ചാല്‍ തന്നെ ഷെല്‍ഫിലെ പണവും സ്വര്‍ണവും കണ്ടുപിടിക്കുക പ്രയാസമാണ്.
യാതൊരു പരിശോധനയും നടത്താതെ മോഷണം നടത്തിയതു വളരെ അടുത്ത ആളാണെന്ന നിഗമനത്തില്‍ തന്നെയാണു പൊലിസ് മുന്നോട്ടുപോയത്. ചോദ്യംചെയ്യലില്‍ പൊലിസ് ഒരുക്കിയ സമര്‍ഥമായ കെണിയില്‍ വീണ വീട്ടുടമസ്ഥന്റെ മരുമകള്‍ ഒടുവില്‍ കുറ്റം സമ്മതിച്ചതോടെ മോഷണ നാടകത്തിനു തിരശീല വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."