HOME
DETAILS
MAL
കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; കുടുങ്ങിക്കിടക്കുന്ന അഞ്ചുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി
backup
March 18 2022 | 10:03 AM
കൊച്ചി: കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു. മെഡിക്കല്‍ കോളേജിനുസമീപം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലാണ് മണ്ണിടിച്ചിലില്‍ നാലുപേര്‍ കുടുങ്ങിക്കിടക്കുന്നത്. അഞ്ചുപേരാണുണ്ടായിരുന്നതെന്നും ഇതില്‍ രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണത്തിനായി വലിയ കുഴിയെടുത്തുവരുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞുവീണത്. പോലിസും ഫയര്‍ഫോഴ്സുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. അതേ സമയം രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."