ആര്.എസ്.എസ്-ബി.ജെ.പി വോട്ടുകള്‍ വേണ്ട: എം.എം ഹസന്
കാസര്‍കോട്: എല്‍.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിന്റെ ഭാഗമായാണ് തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്.
തലശേരിയിലും ഗുരുവായൂരും ബി.ജെ.പിയുടെ വോട്ടു വേണ്ടെന്നു പറയാന്‍ കോടിയേരി ബാലകൃഷ്ണനും എ. വിജയരാഘവനും തയാറാവുമോ.യു.ഡി.എഫിന് ഒരു മണ്ഡലത്തിലും ആര്.എസ്.എസ്-ബി.ജെ.പി വോട്ട് വേണ്ടെന്നും ഹസന് വ്യക്തമാക്കി.
എല്‍.ഡി.എഫിന് തുടര്‍ഭരണവും ബി.ജെ.പിക്ക് 10 സീറ്റുമെന്നതാണ് ബി.ജെ.പി-സി.പി.എം ധാരണ.
ഇതിനു പിന്നില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ്. സ്വര്‍ണക്കടത്തുകേസില്‍ ഗുരുതര ആരോപണം നേരിട്ട സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ധാര്‍മിതയുടെ പേരില്‍ രാജിവയ്ക്കണം. യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ലൈഫ് മിഷനിലെ അഴിമതി അവസാനിപ്പിക്കുമെന്ന് പറഞ്ഞതിന് പദ്ധതി പിരിച്ചുവിടുമെന്നല്ല അര്‍ഥം. കൗശലക്കാരനായ കൈനോട്ടക്കാരന്റെ റോളിലാണ് ചാനലുകള്‍ സര്‍വേ നടത്തുന്നതെന്നും എം.എം ഹസന് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."