വധശ്രമക്കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി
കൊച്ചി: വധശ്രമ കേസിൽ പത്ത് വർഷം തടവിന് ശിക്ഷക്കപ്പെട്ട ലക്ഷദ്വീപിൽ നിന്നുള്ള ലോക് സഭ അംഗം പി.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക് സഭ സെക്രട്ടറി ജനറൽ ഉദ്പാൽ കുമാർ സിങ് ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2009 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നുള്ള കേസിലാണ് മുഹമ്മദ് ഫൈസലിനെയും ബന്ധുക്കളായ മൂന്ന് പേരെയും കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി.എം സഈദിന്റെ മരുമകൻ സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.ലക്ഷദ്വീപ് കോടതി ശിക്ഷിച്ച ജനുവരി 11 മുതൽ അയോഗ്യത ബാധകമാക്കിയാണ് ഉത്തരവ്. കോടതി വിധി വന്നയുടൻ ഹെലികോപ്റ്ററിൽ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഫൈസലിന്റെ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. 2014 മുതൽ ലക്ഷദ്വീപ് എം.പി യാ ണ് ഫൈസൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."