ഭാര്യ മട്ടന്‍കറിയുണ്ടാക്കുന്നില്ലെന്ന് പരാതിപ്പെടാന്‍ ആറുതവണ 100ല്‍ വിളിച്ച് യുവാവ്; കേസെടുത്ത് പൊലിസ്
ഹൈദരാബാദ്: ഭാര്യ മട്ടന്‍കറിയുണ്ടാക്കി നല്‍കിയില്ലെന്ന് വിളിച്ചു പരാതിപ്പെട്ട യുവാവിനെ കൈയോടെ പൊക്കി കേസെടുത്ത് പൊലിസ്. ചെര്‍ല ഗൗരാരാം ഗ്രാമത്തില്‍ നല്‍ഗൊണ്ടയിലെ നവീന്‍ എന്നയാളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. മട്ടന്‍കറി വച്ചു തന്നില്ലെന്ന് പറഞ്ഞ് പൊലിസ് കണ്‍ട്രോള്‍ നമ്പറായ നൂറില്‍ ആറു തവണയാണ് ഇയാള്‍ പരാതിപ്പെട്ടത്. തെലങ്കാന ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളിയാഴ്ചയാണ് നവീന്‍ ഫോണ്‍വിളിച്ചത്. ആദ്യമായി വിളിച്ചപ്പോള്‍ അബദ്ധവശാല്‍ വന്ന വിളിയാണ് എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ വിളി നിന്നില്ല. ആറു തവണ യുവാവ് നൂറില്‍ ഡയല്‍ ചെയ്ത് കാര്യം പറഞ്ഞു. ഇതോടെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ അലര്‍ട്ടായത്.
വെള്ളിയാഴ്ച രാത്രി തന്നെ നവീനെ പൊക്കാന്‍ പൊലിസെത്തി. എന്നാല്‍ നല്ല ഫിറ്റിലായിരുന്നു കക്ഷി. തിരിച്ചു പോയ പൊലീസ് ശനിയാഴ്ച രാവിലെ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ പിറ്റേന്ന് നൂറില്‍ വിളിച്ച് പരാതി പറഞ്ഞത് നവീന് ഓര്‍മയുണ്ടായിരുന്നില്ല എന്നതാണ് കൗതുകകരം. വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലേക്ക് ആട്ടിറച്ചിയുമായി വന്ന നവീന്‍ മട്ടന്‍കറി വച്ചുതരാന്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഭാര്യ പറ്റില്ലെന്ന് പറഞ്ഞു. വഴക്കു മൂത്തതോടെ നവീന്‍ നൂറ് ഡയല്‍ ചെയ്യുകയായിരുന്നു എന്ന് പൊലിസ് പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 290, 510 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് നവീനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ചുമത്തുന്ന വകുപ്പുകളാണ് ഇത്. ഇത്തരം അനാവശ്യ കാര്യങ്ങള്‍ക്ക് നമ്പര്‍ 100 ദുരുപയോഗം ചെയ്യരുതെന്ന് പൊലിസ ്അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."