കെ റെയില്‍ അനുകൂലികളേ ഇതിലേ വരൂ...മൂന്നിരട്ടി വില നേടാം; കെ റെയില്‍ പാതയില്‍ ഉള്‍പ്പെടുന്ന വീടും സ്ഥലവും വില്‍ക്കാന്‍ വെച്ച് മടപ്പള്ളി സ്വദേശി
കോട്ടയം: കെ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടും സ്ഥലവും വില്‍ക്കാന്‍ വച്ച് ചങ്ങനാശേരി മടപ്പള്ളി സ്വദേശി മനോജ് വര്‍ക്കി. വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും 50ലക്ഷം രൂപക്ക് വില്‍ക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും മനോജ് വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇപ്പോള്‍ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് സ്വന്തം സ്ഥലം 50ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മനോജ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കെ റെയിലിനെ അനുകൂലിക്കുന്നവര്‍ മുന്നോട്ട് വന്ന് ഈ വീടും സ്ഥലവും വാങ്ങണമെന്നാണ് മനോജ് വര്‍ക്കി ആവശ്യപ്പെടുന്നത്. കെ റെയില്‍ അനുകൂലികള്‍ വീട് വാങ്ങി, ഭൂമി ഏറ്റെടുക്കുമ്പോള്‍ ലഭിക്കുന്ന മൂന്നിരട്ടി തുക സ്വന്തമാക്കാനും മനോജ് വര്‍ക്കി പറയുന്നു.
കെ റെയിലിനെതിരേ എല്ലായിടത്തും പ്രതിഷേധം തുടരുന്നതിനിടെയാണ് ഭൂമി നഷ്ടമാകുന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഞാന്‍ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. Krail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capactiy ഇല്ലാത്തത്‌കൊണ്ട് ഞാന്‍എന്റെ സ്ഥലം 50ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. Krail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ ബന്ധപ്പെടുക വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."