ആരാ നമ്മുടെ സ്ഥാനാര്‍ഥി?.. ഫിറോസിക്ക; കെ.ടി ജലീലിന്റെ കൈയ്യിലിരുന്ന് കുഞ്ഞ് പറഞ്ഞത്- വീഡിയോ
തവനൂര്‍: ആരാ നമ്മുടെ സ്ഥാനാര്‍ഥി? തവനൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ തന്റെ കൈയ്യിലിരുന്ന കുഞ്ഞിനോട് ചോദിച്ചു. 'ഫിറോസിക്ക' ഒരു ഭാവഭേദവുമില്ലാതെ കുഞ്ഞ് പറഞ്ഞു.
തവനൂരില്‍ മണ്ഡലപര്യടനത്തിനിടെയാണ് കെ.ടി ജലീലിന് ' തിരിച്ചടി' നേരിട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡല പര്യടനത്തിനിടെ പല അമളികള്‍ പറ്റുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും സാധാരണമാണ്.
[playlist type="video" ids="935241"]
കുട്ടിയുടെ അപ്രതീക്ഷിത മറുപടിയില്‍ ഒന്ന് പതറിയെങ്കിലും ചിരിച്ചുകൊണ്ടാണ് അദ്ദേഹം സന്ദര്‍ഭത്തെ നേരിട്ടത്. രണ്ട് തവണ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും കുട്ടിയുടെ മറുപടി ഒന്നുതന്നെയായിരുന്നു.
തവനൂരില്‍ കെ.ടി ജലീലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഫിറോസ് കുന്നംപറമ്പിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."