HOME
DETAILS
MAL
റഷ്യക്കെതിരേ രൂക്ഷവിമർശനവുമായി മാർപാപ്പ
backup
March 21 2022 | 05:03 AM
വത്തിക്കാൻ സിറ്റി
ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരേ രൂക്ഷവിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ഉക്രൈനെതിരായ റഷ്യയുടെ ആക്രമണം ക്രൂരമാണെന്നും ദൈവനിന്ദയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഇത്ര രൂക്ഷമായ ഭാഷയിൽ ഫ്രാൻസിസ് മാർപാപ്പ റഷ്യയ്ക്കെതിരേ പ്രതികരിക്കുന്നത്. ആക്രമണം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം ആക്രമിക്കപ്പെടുകയാണെന്നും രക്ഷപ്പെടാൻ വഴിയില്ലാതെ നിരപരാധികൾ കുടുങ്ങിക്കിടക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."