HOME
DETAILS

കൊടികെട്ടാൻ കൈകോർത്ത് പാതയോരങ്ങളിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെ അനുകൂലിച്ച് സർവകക്ഷിയോഗം ഹൈക്കോടതിയെ നിലപാട് അറിയിക്കും

  
backup
March 21 2022 | 05:03 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b5%bb-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%be


സ്വന്തം ലേഖകൻ
തിരുവനന്തപുരം
പാതയോരങ്ങളിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെതിരേ ഹൈക്കോടതി സ്വീകരിച്ച നിലപാടുകളെ സർവകക്ഷിയോഗത്തിലൂടെ മറികടക്കാൻ സർക്കാർ നീക്കം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാമെന്ന നിലപാടെടുത്തു.
രാഷ്ട്രീയ പാർട്ടികൾക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാൻ അനുവദിക്കാം.
സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗതടസമുണ്ടാക്കാതെ താൽക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങൾ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോൾ നീക്കം ചെയ്യുമെന്നും മുൻകൂട്ടി വ്യക്തമാക്കണം. പൊതുഇടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാകുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്.


യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി. യോഗതീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
ഫെബ്രുവരി 28ന് കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പാതയോരങ്ങളിൽ സ്ഥാപിച്ച കൊടിതോരണങ്ങൾക്കെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നാണോ എന്ന് ചോദിച്ച ഹൈക്കോടതി, ഇതിനായി നൽകിയ അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കൊച്ചി കോർപറേഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തേ പലപ്രാവശ്യം കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും അത് പരസ്യമായി ലംഘിക്കപ്പെടുകയാണെന്ന വിമർശനവും കോടതി ഉന്നയിച്ചു.
പിന്നീട് മാർച്ച് എട്ടിനും വിഷയത്തിൽ കോടതി വിമർശനമുന്നയിച്ചു. ഇക്കാര്യത്തിൽ കോടതിക്ക് പ്രത്യേക താൽപര്യങ്ങളില്ലെന്നും നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപറേഷൻ സെക്രട്ടറി തുറന്നു പറയണമെന്നും കോടതി തുറന്നടിച്ചു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പൊതുനിലപാട് സ്വീകരിച്ച് കോടതിയെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, നിയമ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്,
എ. വിജയരാഘവൻ (സി.പി.എം), മരിയപുരം ശ്രീകുമാർ (കോൺഗ്രസ്), പി. കെ. കുഞ്ഞാലിക്കുട്ടി ( മുസ്‌ലിം ലീഗ്), ഇ. ചന്ദ്രശേഖരൻ (സി.പി.ഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), മോൻസ് ജോസഫ് (കേരള കോൺഗ്രസ് -ജോസഫ്‌ ), മാത്യു ടി. തോമസ് (ജനതാദൾ എസ്), കെ. ആർ. രാജൻ (എൻ.സി.പി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആർ. എസ്.പി ലെനിനിസ്റ്റ്), സി. കൃഷ്ണകുമാർ (ബി.ജെ.പി), വി. സുരേന്ദ്രൻ പിള്ള (ലോകതാന്ത്രിക് ജനതാദൾ), പി.സി ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  ചേവായുര്‍ ബാങ്ക് തെരഞ്ഞെടുപ്പ സംഘര്‍ഷത്തില്‍ പ്രതിഷേധം- വൈകിട്ട് ആറുവരെ

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago