സില്‍വര്‍ ലൈനിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനു കോപ്പുകൂട്ടുന്നു: കോടിയേരി
കണ്ണൂര്‍: ചങ്ങനാശേരി കേന്ദ്രീകരിച്ച് വിശാല ഇടതുപക്ഷവിരുദ്ധ മുന്നണിയാണ് കെ റെയില്‍ സമരത്തിന്റെ മറവില്‍ ലക്ഷ്യമിടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടപ്പള്ളിയിലെ സമരകേന്ദ്രത്തില്‍ കേന്ദ്രമന്ത്രിയും സാമുദായിക നേതാവും മതമേലധ്യക്ഷനുമൊക്കെ സന്ദര്‍ശിച്ചിട്ടുണ്ട്. വിമോചന സമരത്തിന്റെ കേന്ദ്രമായിരുന്നു ചങ്ങനാശേരി. 57-59 കാലമല്ല ഇതെന്ന് ഈ മുന്നണിക്കാര്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ശബരിമല വിമാനത്താവളത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ എയര്‍ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഇത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം.
സില്‍വര്‍ ലൈനെതിരായ കോണ്‍ഗ്രസിന്റെ കല്ലുപറിക്കല്‍ സമരത്തേയും കോടിയേരി പരിഹസിച്ചു. സമരം പരിഹാസ്യമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ എത്തിച്ചു കൊടുക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവരുടെതല്ല മറിച്ച് രാഷ്ട്രീയമായ സമരമാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."