മത്സരിക്കുന്നില്ലെങ്കിലും മലമ്പുഴയിലെ താരമിപ്പോഴും വി.എസ് തന്നെ
പാലക്കാട്: മത്സരിക്കുന്നില്ലെങ്കിലും മലമ്പുഴയിലെ താരമിപ്പോഴും വി.എസ് തന്നെ. പോരാട്ടത്തിനെത്തിയ കാലം മുതല്‍ വി.എസിനോടൊപ്പം നടന്ന പ്രിയശിഷ്യന്‍ എ.പ്രഭാകരനാണ് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അതിനാല്‍ ആകെ വി.എസ് മയമാണ്. വി.എസ് അച്യുതാനന്ദന്റെ ചിത്രങ്ങളും വാക്കുകളുമാണ് പ്രചാരണത്തിലേറെ.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി.എസ് നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കാണ് പ്രഭാകരന്‍ വോട്ട് ചോദിക്കുന്നത്. വി.എസ് മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ പ്രഭാകരന്‍ തന്നെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും.
ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ ഇത്തവണയും വി.എസ് തന്നെയല്ലേ സ്ഥാനാര്‍ഥിയെന്ന് പ്രായമായവര്‍ ചോദിക്കുന്നുണ്ടെന്ന് പ്രഭാകരന്‍ പറഞ്ഞു. 'പകരക്കാരനാണ് ഞാന്‍' എന്ന് പറഞ്ഞാണ് പിന്നെ വോട്ടഭ്യര്‍ഥന.
യു.ഡി.എഫിലെ അനന്തകൃഷ്ണനും എന്‍.ഡി.എയില്‍ സി.കൃഷ്ണകുമാറുമാണ് മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍.
40 വര്‍ഷത്തിനിടെ ആദ്യമായാണ് വി.ഐ.പികളില്ലാതെ മലമ്പുഴയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."