HOME
DETAILS

പ്രച്ഛന്നവർഗീയതയുടെ പ്രശ്‌നങ്ങൾ

  
backup
January 16 2023 | 03:01 AM

45245635

എൻ.പി ചെക്കുട്ടി


ഇറ്റാലിയൻ കമ്യൂണിസ്റ്റ് നേതാവ് അന്റോണിയോ ഗ്രാംഷിയാണ് ആധിപത്യത്തെ ഊട്ടിയുറപ്പിക്കാൻ അധികാരശക്തികൾ സമൂഹത്തിൽ തങ്ങളുടെ സാംസ്‌കാരിക മേധാവിത്വം എങ്ങനെ വ്യത്യസ്ത രീതികളിൽ പ്രയോഗിക്കുന്നു എന്ന വിഷയം ലോകസമൂഹത്തിനു മുന്നിൽ തുറന്നിട്ടത്. മുസോളിനിയുടെ തടവറയിൽ കിടക്കുന്ന കാലത്താണ് ജയിലിൽ നിന്നുള്ള തന്റെ കുറിപ്പുകളിൽ ഗ്രാംഷി ആധുനിക പൊതുമണ്ഡലത്തിൽ നടക്കുന്ന സാംസ്‌കാരിക അധീശത്വം സംബന്ധിച്ച ഉൾക്കാഴ്ചകൾ അവതരിപ്പിച്ചത്. ലോകയുദ്ധാനന്തരം ആധുനിക രാഷ്ട്രീയചിന്തയുടെ വളർച്ചയിൽ, പൊതുമണ്ഡല വ്യവഹാരങ്ങളുടെ പ്രാധാന്യം സംബന്ധിച്ച ചർച്ചകളിൽ ഗ്രാംഷിയുടെ കണ്ടെത്തലുകൾ ഇന്നും നിർണായകസ്ഥാനം നിലനിർത്തുന്നുമുണ്ട്.


ഇന്ന് കേരളീയസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയ, പൊതുമണ്ഡല വ്യവഹാരങ്ങളിൽ വ്യാപകമായി അനുഭവപ്പെടുന്ന വർഗീയ ധ്രുവീകരണത്തിന്റെ പ്രശ്നം തന്നെയാണ് എന്ന് ആരും സമ്മതിക്കും. സമൂഹത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന ചർച്ചകളിൽ, പ്രവർത്തനങ്ങളിൽ വർഗീയതയും ജാതീയതയും ഇന്നൊരു നിർണായകമായ അന്തർലീനഘടകമായി വർത്തിക്കുന്നുണ്ട്. അതിന്റെ സ്വാധീനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ഏറിയോ കുറഞ്ഞോ ഉള്ള അളവിൽ കാണപ്പെടുന്നുമുണ്ട്. അതിനെതിരേ വ്യക്തിപരമായും സാമൂഹികമായും നിരന്തരം ജാഗ്രത പാലിച്ചില്ലെങ്കിൽ സമൂഹവും വ്യക്തികളും ഇരയായി മാറാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം ഇന്ന് കേരളീയസമൂഹത്തിൽ അധീശത്വം നേടിയിരിക്കുന്ന ആശയമണ്ഡലം വലതുപക്ഷ വർഗീയ-ജാതീയ നിലപാടുകളുടേതാണ്. അതിനാലാണ് ഒരുകാലത്തു പറയാൻ മടിച്ചിരുന്ന 'തറവാടി നായർ' പോലുള്ള പ്രയോഗങ്ങൾ ഇന്ന് ഒരു ചാഞ്ചല്യവും കൂടാതെ ബഹുമാന സൂചകപദമായി പ്രയോഗിക്കാൻ ഇന്ന് പലർക്കും കഴിയുന്നത്.


എന്നാൽ ഇത്തരം പദപ്രയോഗങ്ങൾക്ക് അവയുടേതായ ചരിത്രവും പശ്ചാത്തലവും സാംസ്‌കാരിക ഭൂമികയുമുണ്ട്. അവയുടെ പശ്ചാത്തലത്തിൽ ഇത്തരം പ്രയോഗങ്ങളെ വീക്ഷിക്കുമ്പോൾ നമ്മൾ എന്നോ കുഴിവെട്ടി മൂടിയ പഴയ ഫ്യൂഡൽ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കും അതിനോടുള്ള ഗൂഢമായ അഭിവാഞ്ഛയുമാണ് ഈ സമീപനങ്ങളിൽ തങ്ങിനിൽക്കുന്നത് എന്ന് കാണാനാകും. എന്നാൽ എന്താണ് പഴയ നായർ തറവാടുകളുടെ യഥാർഥ മാഹാത്മ്യം? ഒരുകാലത്തു കേരളത്തിലെ ഏറ്റവും ഹീനമായ ചൂഷണത്തിന്റെ കേദാരമായ ഭൂബന്ധങ്ങളിൽ അടിച്ചമർത്തലിന്റെയും അക്രമത്തിന്റെയും നായകസ്ഥാനത്തു നിന്നവയാണ് നായർ തറവാടുകളിൽ മിക്കതും. സമൂഹത്തിലെ അധ്വാനിക്കുന്ന കൂട്ടരെ അടിമകളാക്കി നിർത്തിയ വരേണ്യ സംവിധാനത്തിന്റെ നടുനായക സ്ഥാനത്താണ് അവയുടെ സ്ഥാനം. അതിനാൽ കർഷകസമരങ്ങൾ വന്നപ്പോൾ, പുതിയ ജനാധിപത്യ ആശയങ്ങൾ വന്നപ്പോൾ അവ തകർന്നുപോയി. കേരളത്തിലെ കോൺഗ്രസ്-സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതാക്കളിൽ മിക്കയാളുകളും ഇങ്ങനെ തകരുന്ന തറവാടുകളിൽ നിന്ന് പുറത്തേക്കു വന്നവരാണ് എന്ന് റോബിൻ ജെഫ്രി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയകാലത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പി. കൃഷ്ണപിള്ളയുടെ ജീവിതം അതിന്റെ മാതൃകയായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അവർ പഴയ തറവാടുകളെ വീണ്ടും പുനഃസ്ഥാപിക്കാനല്ല, മറിച്ചു വിശാലമായ ജനാധിപത്യ സമൂഹത്തിൽ തങ്ങളെ സ്വയം പുനഃപ്രതിഷ്ഠിക്കാനാണ് ശ്രമിച്ചത്. അതിന്റെ ഗുണം പിന്നീടുള്ള ഏഴു പതിറ്റാണ്ടുകളിൽ നായർ സമുദായത്തിനുണ്ടായി. കേരളത്തിൽ ഇത്രയേറെ കാലം മുഖ്യമന്ത്രിപദം വഹിക്കാനുള്ള അവസരം വേറെ ഏതു സമുദായത്തിനാണ് കൈവന്നിട്ടുള്ളത്? എന്നാൽ ഇനി വീണ്ടും പഴയ ജന്മിമാരുടെ കൂലിത്തല്ലുകാരായി അന്യംനിന്നുപോയ ഈ തറവാടുകളെ തിരിച്ചു കൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നതെങ്കിൽ അക്കൂട്ടരെ കുറിച്ച് എന്ത് പറയാനാണ്?


ഇത്തരത്തിൽ പിന്തിരിപ്പൻ ആശയങ്ങളെ മുഗ്ദ്ധമായ വാക്കുകൾകൊണ്ട് മൂടുപടം അണിയിച്ചു സമൂഹമധ്യത്തിൽ പ്രചരിപ്പിക്കാനുള്ള നീക്കങ്ങൾ പണ്ടും നടന്നിരുന്നു. ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തെ മഹാപ്രസ്ഥാനമാക്കി വളർത്തിയെടുത്ത ബി.ജെ.പി നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ ഇക്കാര്യത്തിലുള്ള പങ്കാളിത്തം ഓർമിക്കുക. ഒരുകാലത്തു 'വോട്ടുബാങ്ക്' എന്ന പദം ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത് അദ്ദേഹമാണ്. മുസ്‌ലിംകളെ അപരവത്കരിക്കുക എന്ന കൃത്യമായ രാഷ്ട്രീയലക്ഷ്യമാണ് അദ്ദേഹത്തെ നയിച്ചത്. എന്നാൽ ഈ മലീമസ ആശയത്തെ ഇന്ത്യൻ പൊതുമണ്ഡലം യാതൊരു ആലോചനയും കൂടാതെ വിഴുങ്ങുകയായിരുന്നു. പിൽക്കാലത്തു ഇന്ത്യൻ പൊതുമണ്ഡലത്തിൽ ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെട്ട 'തീവ്രവാദികൾ', 'ഭീകരർ' പോലെയുള്ള പദാവലികളിലും ഇത്തരത്തിൽ ഗുപ്തമായ ഒരു ദുഷ്ടലാക്ക് ഉണ്ടായിരുന്നു. ബി.ബി.സി അടക്കമുള്ള ആഗോള മാധ്യമങ്ങൾ അത്തരം രാഷ്ട്രീയപ്രേരിത പ്രയോഗങ്ങൾ ഉപയോഗിക്കാറില്ല. എന്നാൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും സമൂഹവും അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്തു.


പിന്തിരിപ്പനും സാമൂഹികവിരുദ്ധവുമായ ആശയങ്ങളെ ഇങ്ങനെ കമനീയ പദാവലികളാൽ പൊലിപ്പിച്ചു സമൂഹമധ്യത്തിൽ ലബ്ധപ്രതിഷ്ഠമാക്കി മാറ്റുകയെന്നത് ബോധപൂർവം അനുഷ്ഠിക്കപ്പെടുന്ന ഒരു രാഷ്ട്രീയ, സാംസ്‌കാരിക പ്രക്രിയയാണ്. അതിനെ ചെറുക്കാൻ കീഴാള സമൂഹങ്ങൾ, പാർശ്വവൽക്കരണത്തിനു ഇരയാക്കപ്പെടുന്ന മറ്റു സമൂഹങ്ങൾ തയാറാകുന്നില്ല എങ്കിൽ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ വലുതായിരിക്കും. കാരണം ആയുധംകൊണ്ടുള്ള അതിക്രമങ്ങൾ താൽക്കാലികമായ പരുക്കുകൾ നൽകുമ്പോൾ ആശയപരമായ ഇത്തരം കടന്നാക്രമണങ്ങൾ ദീർഘകാല ദുരന്തങ്ങൾക്ക് വഴിവെക്കും.
കോഴിക്കോട്ടു നടന്ന സംസ്ഥാന യുവജനോത്സവത്തിൽ അരങ്ങേറിയ ചില വിവാദങ്ങൾ ഇത്തരം ആപത്തുകൾ എത്രമാത്രം സാധാരണമായിക്കഴിഞ്ഞു എന്നതിന്റെ സൂചനകൾ നൽകി. അതിലൊന്ന് അതിന്റെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ കാണപ്പെട്ട കൃത്യമായ മുസ്‌ലിം അപരവത്കരണ ശ്രമമാണ്. ഇന്ത്യൻ സൈനികർ പിടിച്ചുകൊണ്ടുപോകുന്ന 'ഭീകരന്റെ' തലേക്കെട്ടു എങ്ങനെ ആഗോളതലത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു മുസ്‌ലിം ശിരോവസ്ത്രത്തിന്റെ സ്വരൂപം കൈവരിച്ചു എന്നത് ചിന്തനീയമാണ്. അതിനുപിന്നിൽ പ്രവർത്തിച്ചവർ തലയിൽ കെട്ടിയ വെറുമൊരു തോർത്ത് എന്നു പറഞ്ഞു നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നിലെ സാംസ്‌കാരിക അധിനിവേശ ആശയങ്ങൾ ആർക്കും കാണാവുന്നവിധം സുവ്യക്തമാണ്. പക്ഷേ അത് നൽകുന്ന മുന്നറിയിപ്പാണ് കൂടുതൽ പ്രധാനം. ഇന്നുവരെ നമ്മുടെ സമൂഹത്തിൽ മതേതര പൊതുമണ്ഡലത്തിന്റെ ഏറ്റവും മഹനീയമായ മാതൃകയായി നിലനിന്നതാണ് സ്‌കൂൾ കലോത്സവങ്ങൾ. മുസ്‌ലിം ലീഗിന്റെ മന്ത്രിമാണ് കേരളത്തിൽ ഈ വകുപ്പിന്റെ ചുമതലക്കാരായി ദീർഘകാലം ഭരണം നടത്തിയത്. അന്നൊന്നും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ദുരുപദിഷ്ടമായ ആശയങ്ങളും ദൃശ്യങ്ങളും എങ്ങനെ പുരോഗമന രാഷ്ട്രീയക്കാർ വിഭ്യാഭ്യാസം കൈയിലെടുത്ത ഉടനെ സമൂഹമധ്യത്തിൽ അവതരിക്കാൻ തുടങ്ങി എന്നത് ആലോചിക്കേണ്ട വിഷയമാണ്. പണ്ട് അബ്ദുറബ്ബിന്റെ കാലത്തു സ്‌ളേറ്റിന്റെ നിറം പച്ചയാക്കിയെന്നു പറഞ്ഞു കോലാഹലം ഉണ്ടാക്കിയവരൊക്കെ ഇപ്പോൾ എവിടെപ്പോയി മറഞ്ഞു? ഇത് സംഘ്പരിവാരക്കാരായ ആരോ ചിലർ ബോധപൂർവം കുത്തിത്തിരുകിയതാണ് എന്ന മട്ടിലുള്ള ന്യായീകരണങ്ങളിലും കാര്യമില്ല. സ്വാഗതസംഘം കണ്ടു അംഗീകരിക്കാതെ ഇത് വേദിയിൽ വരുമെന്നു സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ല. യഥാർഥത്തിൽ ഇത്തരം ആശയങ്ങളെ എങ്ങനെ ഇന്നത്തെ മുഖ്യധാരാ ഇടതുപക്ഷം ചോദ്യംചെയ്യാതെ വിഴുങ്ങുന്നു എന്നതിന്റെ ഒരു സാക്ഷ്യപത്രം എന്നതാണ് ഈ ദൃശ്യവത്കരണത്തെ ശ്രദ്ധേയമാക്കുന്നത്.


ഇതിനെ ഒരു അന്വേഷണത്തിലൂടെയും അച്ചടക്ക നടപടിയിലൂടെയും പരിഹരിക്കാൻ കഴിയും എന്ന് സർക്കാർ കരുതുന്നത് മൗഢ്യമാണ്. കാരണം ഈ ദൃശ്യം നൽകുന്ന സൂചന സമൂഹശരീരത്തെ ആഴത്തിൽ കടന്നാക്രമിച്ച ഒരു കാൻസറിന്റെ സാന്നിധ്യമാണ്. ഒരുവിധത്തിൽ നോക്കിയാൽ കലോത്സവത്തിന്റെ ഭാഗമായി ഊട്ടുപുരയിൽ മീനും ഇറച്ചിയും വിളമ്പിയില്ല എന്ന വിവാദത്തിനു പിന്നിലും ഇത്തരത്തിലുള്ള ചില കുത്സിതതാൽപര്യങ്ങൾ മറഞ്ഞുനിൽക്കുന്നതായി സംശയിക്കണം. അതിലും അനാവശ്യമായ ഒരു വിവാദം കുത്തിപ്പൊക്കി വംശീയതയും ജാതീയതയും സമൂഹശരീരത്തിൽ കുത്തിവയ്ക്കാനുള്ള ഗൂഢനീക്കം കാണാനുണ്ട്. കാരണം കലോത്സവത്തിനു വന്ന ഒരു കുട്ടിയും ഉന്നയിക്കാത്ത ആവശ്യമാണ് ചില ഇടതുബുദ്ധിജീവികളുടെ സഹായത്തോടെ ചില മാധ്യമങ്ങൾ കുത്തിപ്പൊന്തിച്ചത്.
ഇന്നത്തെ കേരളീയ മാധ്യമങ്ങളിൽ സംഘ്പരിവാര അജൻഡകൾ എത്ര ഫലപ്രദമായാണ് പലരും ഒളിച്ചുകടത്തുന്നത് എന്നറിയാൻ പാഴൂർപടി വരെ പോകേണ്ടതില്ല. ആർക്കാണ് അഞ്ചുദിവസം മീനോ ഇറച്ചിയോ കിട്ടാതെ പോയാൽ ഇത്ര മനപ്രയാസം? പാണ്ടിനാട്ടിൽ നിന്ന് തെളിച്ചു കൊണ്ടുവരുന്ന ആടുമാടുകളെ കൊന്നു തന്നെ വേണമോ നമുക്കൊരു സാംസ്‌കാരിക ഉത്സവം? പുതിയ കാലത്തിന്റെ പാരിസ്ഥിതികരാഷ്ട്രീയ അവബോധവും ദർശനവുമായി അത് ഒട്ടും ഒത്തിണങ്ങുന്നില്ല. പണ്ട് 'ബീഫ് കഴിക്കൽ ഒരു രാഷ്ട്രീയപ്രവർത്തനമാണ്' എന്നൊക്കെയുള്ള വ്യാജ തത്വപ്രചാരണം നടത്തി ബീഫ് ഫെസ്റ്റിവലുകൾ നടത്തി സമൂഹത്തെ ബീഫ് തീറ്റക്കാർ, ബീഫ് തിന്നാത്തവർ എന്നു കൃത്രിമമായി വിഭജിച്ചു വോട്ടു വാങ്ങിക്കൂട്ടിയ സംഘമാണ് ഇതിനു പിന്നിലും കരുക്കൾ നീക്കിയത് എന്നാലോചിക്കുമ്പോൾ സമൂഹവിരുദ്ധമായ പുത്തൻ രാഷ്ട്രീയ അജൻഡയുടെ മണം കോഴിക്കോട്ടെ യുവജനോത്സവത്തിന്റെ അടുക്കളയിൽ നിന്ന് ഉയരുന്നുണ്ട് എന്ന് തോന്നുന്നു. അതിനെ തിരിച്ചറിയാനും ഫലപ്രദമായി പ്രതിരോധിക്കാനും ഇതിന്റെയൊക്കെ ആത്യന്തികമായ ഇരകളാകാൻ വിധിക്കപ്പെട്ട സമുദായങ്ങൾക്ക് ചുമതലയുണ്ട് എന്ന് മാത്രമേ ഈ സന്ദർഭത്തിൽ പറയേണ്ടതായിട്ടുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago