HOME
DETAILS

നേരും നെറിയുമുള്ളതാകണം ഭരണകൂടം

  
backup
January 16 2023 | 03:01 AM

79865234563-2


കേരളം എന്നും രണ്ടു പ്രബല മുന്നണികളുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഗോദയാണെങ്കിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് നിഷ്പക്ഷരായ വോട്ടർമാരാണ്. അതുകൊണ്ടാണ് ഇരു മുന്നണികളും സംസ്ഥാനത്ത് മാറി ഭരണത്തിൽ വരുന്നത്. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം മാറി ചിന്തിച്ചില്ല. അവർ ഇടതുമുന്നണിക്ക് വീണ്ടും വോട്ട് ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ രണ്ട് പ്രളയങ്ങളും കൊവിഡും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിച്ച ശുഷ്‌കാന്തി രണ്ടാംതവണയും അധികാരത്തിൽ എത്തിക്കുന്നതിൽ വലിയ ഘടകമായി.പൊതുസമൂഹത്തിന്റെ എല്ലാ പ്രതീക്ഷകളെയും കടപുഴക്കിയെറിഞ്ഞുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ ഭരണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിലയിരുത്തിയാൽ അതിശയോക്തിപരമാവില്ല. ഇടതുപക്ഷ ഭരണകൂടത്തിൽനിന്ന് എന്ത് ഉണ്ടാകരുതെന്ന് ജനം ആഗ്രഹിക്കുന്നുവോ അതിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് പാർട്ടിയിലും ഭരണത്തിലും ഒരേസമയം ഉണ്ടാകുന്നത്.


രണ്ടാം പിണറായി സർക്കാരിന്റെ ജനസമ്മതിയെക്കുറിച്ച് രണ്ടാഴ്ച മുമ്പ് നടത്തിയ അഭിപ്രായ സർവേയിൽ വെളിപ്പെട്ടത് 70 ശതമാനം പേരും അസംതൃപ്തരാണെന്നാണ്. വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താത്തതും ധനകാര്യ മിസ് മാനേജ്മെന്റും കേരളത്തെ കടക്കെണിയുടെ പാതാളത്തിൽ എത്തിച്ചിട്ടും ആഡംബരത്തിനും ധൂർത്തിനും ഒരു കുറവുമില്ലെന്ന് സർവേ പറയുന്നു. മന്ത്രിമാർ വ്യവസായം പഠിക്കാനും വിദ്യാഭ്യാസ നിലവാരം അറിയാനും വിദേശത്തേക്ക് പോകാൻ തെരഞ്ഞെടുത്തത് ഈ വറുതിക്കാലത്തെയായിരുന്നു. അതിന് ധനമന്ത്രി ന്യായീകരണവും നിരത്തുകയുണ്ടായി. ഇതിനിടയിലാണ് മന്ത്രിമാർക്കും എം.എൽ.എമാർക്കും 30 ശതമാനം മുതൽ 35 ശതമാനം വരെ ശമ്പളവും പെൻഷനും വർധിപ്പിക്കാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകിയത്. 2018ൽ മന്ത്രിമാർക്കും എം.എൽ.എമാർക്കും ശമ്പളവും അലവൻസും വർധിപ്പിച്ചതാണ്.


ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് പാർട്ടിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യശോഷണവും ജീർണതയും. പാർട്ടി ഭാരവാഹികളുടെയും മന്ത്രിമാരുടെയും വഴിവിട്ട പ്രവർത്തനങ്ങളെ നേതൃത്വവും ഭരണകൂടവും ലഘുവായി കാണാൻ തുടങ്ങിയത് ഭരണകൂടത്തിന്റെ അധഃപതനമാണ്. കുറ്റവാളികളെ നിഷ്‌കരുണം പുറത്തുകളഞ്ഞ് പാർട്ടിയെ ശുദ്ധീകരിക്കുന്നതിനു പകരം അവർക്ക് അഭയകേന്ദ്രമാവുകയാണ് ഭരണകൂടം. ആകാശ് തില്ലങ്കേരി തൊട്ട് ശശിമാർ വരെ പാർട്ടിയിലെ അപശകുനങ്ങളായിട്ടും അത്തരം കളകളെ പിഴുതെറിയാൻ ഭരണകൂടമോ പാർട്ടിയോ തയാറാകുന്നില്ല. കുന്നിടിച്ചും വയൽ നികത്തിയും നിയമ വിരുദ്ധവുമായാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ കുടുംബം ഉൾപ്പെട്ട കമ്പനി കണ്ണൂരിൽ റിസോർട്ട് പണിഞ്ഞതെന്ന് പാർട്ടിയിലെ തന്നെ മുതിർന്ന മറ്റൊരു നേതാവായ പി. ജയരാജൻ ആരോപിച്ചിട്ട് പോലും ഒരന്വേഷണവും അദ്ദേഹത്തിനെതിരേ പാർട്ടിയിൽ നടക്കുന്നില്ല. അദ്ദേഹത്തെ മാറ്റിനിർത്താൻ സി.പി.എം തയാറായിട്ടില്ല. ഭരണഘടനയെ കുന്തത്തിനോടും കൊടച്ചക്രത്തോടും ഉപമിച്ച സജി ചെറിയാൻ ചുരുങ്ങിയ ഇടവേളക്ക് ശേഷം വീണ്ടും മന്ത്രിയായിരിക്കുന്നു. കുന്തവും കൊടച്ചക്രവും സാധാരണ ഉപയോഗിക്കുന്ന പദപ്രയോഗമാണെന്ന അദ്ദേഹത്തിന്റെ ന്യായീകരണവും പാർട്ടി അംഗീകരിച്ചിരിക്കുന്നു. ഇതിനപ്പുറം എന്ത് അധഃപതനമാണ് ഇനി സി.പി.എമ്മിന് വരാനുള്ളത്.


അഴിമതിയും നെറികേടും പാർട്ടിയിലും പിടിമുറുക്കിയിരിക്കുകയാണ്. മയക്കുമരുന്ന്, സ്വർണക്കടത്ത്, വനിതകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കൽ തുടങ്ങിയ കേസുകളിൽ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ കുറ്റവാളികളാവുമ്പോൾ പാർട്ടിയിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുകയല്ലാതെ പൊലിസ്, നിയമനടപടികൾ ഉണ്ടാകുന്നില്ല. എല്ലാം പാർട്ടിയിൽ ഒതുക്കിത്തീർക്കുകയാണ്. ബംഗാളിൽ സി.പി.എം നാമാവശേഷമായതിൻ്റെ കാലൊച്ചകൾ കേരളത്തിലും കേട്ടു തുടങ്ങിയിരിക്കുന്നു എന്നല്ലേ ഇതിൽ നിന്നെല്ലാം സാധാരണക്കാർ മനസിലാക്കേണ്ടത്. ബംഗാളിന്റെ ആവർത്തനത്തിലേക്കാണ് സംസ്ഥാന ഭരണകൂടവും പാർട്ടിയും നീങ്ങിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസ് ലഹരിക്കേസിൽ കുടുങ്ങിയതിനെതിരേ സംസ്ഥാന കമ്മിറ്റിക്ക് ഏരിയ കമ്മിറ്റി പരാതി നൽകിയിട്ട് പോലും അയാളെ പൊലിസിനെ ഏൽപ്പിക്കാൻ ഭരണകൂടം തയാറല്ല.


സി.പി.എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബേങ്കിൽ നിന്ന് 67.22 കോടികൾ തട്ടിയെടുത്തു ജയിലിലായ നാല് ജീവനകാർക്ക് തുക തിരിച്ചടക്കുന്നതിൽ ഇളവുകൾ അനുവദിച്ചിരിക്കുകയാണ്. മുൻ മാനേജർ ബിജു കരീം 25.84 കോടി തട്ടിയെടുത്തെങ്കിലും 9.91 കോടി മാത്രം തിരിച്ചടച്ചാൽ മതിയെന്ന് സൗമനസ്യം കാണിക്കുന്നു. ഇതേ ബാങ്കിൽനിന്ന് വായ്പയെടുത്ത കൂലിപ്പണിക്കാരൻ പൊറത്തിശ്ശേരി മുകുന്ദന്റെ 1.25 ലക്ഷം രൂപ കുടിശികയുടെ പേരിൽ നാല് സെന്റ് കിടപ്പാടം ജപ്തി ചെയ്യാൻ അരയും തലയും മുറുക്കിയിരിക്കുകയാണ്.


ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കാൻ ഏതു സർക്കാരിനും കഴിയണമെന്നില്ല. എന്നാൽ ഭരണകൂടത്തെ നെറികെട്ടതാക്കുന്ന പാർട്ടി പ്രവർത്തകരെന്ന് പറയപ്പെടുന്ന ക്രിമിനലുകളെ നിയമത്തിന് വിട്ടുകൊടുക്കാതെ പാർട്ടി വിചാരണയും താൽക്കാലിക സസ്‌പെൻഷനുകളും കൊണ്ട് രക്ഷപ്പെടുത്താനാണ് ഭാവമെങ്കിൽ ബംഗാൾ സി.പി.എമ്മിനുണ്ടായ അധഃപതനം തന്നെയായിരിക്കും കേരളത്തിലും ഏറെ വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago