HOME
DETAILS

കൊല്ലത്ത് ചുട്ടുപൊള്ളി ആഴക്കടല്‍

  
backup
March 28 2021 | 07:03 AM

kollam-election-2021-story

കടലും കായലും ഇഴചേര്‍ന്നു കിടക്കുന്ന കൊല്ലം ജില്ലയില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ ചുട്ടുപൊള്ളിക്കുന്നത് ആഴക്കടല്‍ മത്സ്യബന്ധന വിവാദവും കശുവണ്ടി മേഖലയിലെ പ്രതിസന്ധിയുമാണ്.
മത്സ്യബന്ധന വിവാദത്തെ ആഴത്തില്‍ ബാധിക്കുന്ന തരത്തില്‍ കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയലേഖനം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്ന കുണ്ടറയില്‍ മാത്രമല്ല തീരമേഖലകളായ കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലും പ്രതിഫലിച്ചേക്കും.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും കൈയടക്കുന്ന മുന്നണി സംസ്ഥാന ഭരണത്തിലെത്തുമെന്നത് തെരഞ്ഞെടുപ്പ് ചരിത്രം കൂടിയാണ്. കൊല്ലത്തെ ചെങ്കോട്ടയായി നിലനിര്‍ത്താന്‍ എല്‍.ഡി.എഫും പഴയപ്രതാപം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും സാന്നിധ്യമറിയിക്കാനായി എന്‍.ഡി.എയും ഇത്തവണ കളംനിറഞ്ഞപ്പോള്‍ പോരാട്ടത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളും സ്വന്തമാക്കിയ ഇടതുമുന്നണിക്ക് അതിലൊന്നു കുറഞ്ഞാല്‍ വലിയവില നല്‍കേണ്ടിവരും.
കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമതെത്തിയ ചാത്തന്നൂര്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയിലാണ്. മൂന്നാം തവണയും മത്സരത്തിനിറങ്ങിയ സി.പി.ഐയുടെ ജി.എസ് ജയലാല്‍ വിജയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ അപസ്വരങ്ങള്‍ അസ്തമിച്ചതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍. പീതാംബരക്കുറുപ്പും പ്രചാരണത്തില്‍ മുമ്പിലാണ്.
കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി ബി.ബി ഗോപകുമാര്‍ ശക്തമായ ഭീഷണിയാണ് ഇരു മുന്നണികള്‍ക്കും ഉയര്‍ത്തുന്നത്. ഇരവിപുരത്ത് സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ എം. നൗഷാദിന്റെ വിജയ പ്രതീക്ഷയ്ക്ക് തടയിട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ബാബു ദിവാകരന്‍ ഒപ്പത്തിനൊപ്പമുണ്ട്. കൊല്ലത്ത് സിറ്റിങ് എം.എല്‍. എ നടന്‍ എം.മുകേഷിന്റെ വിജയത്തില്‍ ഇടതുമുന്നണി പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
അന്തരിച്ച ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ പിന്‍ഗാമിയായി മത്സരരംഗത്തുള്ള മകന്‍ ഡോ.സുജിത്ത് ആര്‍.എസ്.പിയുടെ ഷിബു ബേബിജോണിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയും സീരിയല്‍ സിനിമ നടനുമായ വിവേക് ഗോപന്റെ പ്രചാരണം ഇരുമുന്നണികള്‍ക്കും ഭീഷണിയാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ അമര്‍ഷം അണപൊട്ടിയ ചടയമംഗലത്ത് സി.പി.ഐ സ്ഥാനാര്‍ഥി ചിഞ്ചുറാണി വിജയ പ്രതീക്ഷയിലാണ്. എന്നാല്‍ സി.പി.ഐയുടെ കുത്തക മണ്ഡലത്തില്‍ താഴെത്തട്ടിലുള്ള അടിയൊഴുക്കുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എം നസീറിന്റെ പ്രതീക്ഷ.
ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഇടതുമുന്നണിക്ക് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ പ്രതിരോധത്തിലാക്കി ഇ.എം.സി.സി എം.ഡി ഷിജു എം വര്‍ഗീസ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
കുന്നത്തൂര്‍ പട്ടികജാതി സംവരണ മണ്ഡലത്തില്‍ ആര്‍.എസ്.പി ലെനിനിസ്റ്റിലെ പിളര്‍പ്പും പ്രതിസന്ധിയും വോട്ടായി മാറിയാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ വിജയിക്കുമെന്നാണ് ആര്‍.എസ്.പിയുടെ വിലയിരുത്തല്‍.
കരുനാഗപ്പള്ളിയില്‍ 2016 തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തന മത്സരമാണെങ്കിലും സി.പി.ഐയിലെ അസ്വാരസ്യങ്ങള്‍ സിറ്റിങ് എം.എല്‍.എ ആര്‍. രാമചന്ദ്രന് മറികടക്കേണ്ടതുണ്ട്. സി.പി.ഐ ഉറപ്പായും ഇവിടെ വിജയം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ 1,700 ല്‍ പരം വോട്ടിന് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍. മഹേഷ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കൊട്ടാരക്കരയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എന്‍. ബാലഗോപാലിനെതിരേ അട്ടിമറി വിജയമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കൊല്ലം ജില്ലാപഞ്ചായത്തംഗം ആര്‍. രശ്മിയുടെ ലക്ഷ്യം. പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിന് കനത്ത വെല്ലുവിളിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാല ഉയര്‍ത്തിയിരിക്കുന്നത്.
മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി മത്സരിക്കുന്ന പുനലൂരില്‍ സമീപകാലത്തെ യു.ഡി.എഫിന്റെ ഏറ്റവും മികച്ച പ്രചാരണമാണ് നടക്കുന്നത്. സി.പി.ഐയുടെ കുത്തക സീറ്റില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എസ് സുപാല്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
മത്സ്യത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും മിക്ക മണ്ഡലങ്ങളുടേയും വിധി നിര്‍ണയിക്കുമ്പോള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചകളെ ചൂട് പിടിപ്പിച്ചു കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago