സന്ദര്‍ശകര്‍ രണ്ടു കോടി കവിഞ്ഞു: ദുബൈ എക്‌സ്‌പോ സമാപനത്തിലേക്ക് എ.ആര്‍ റഹ് മാന്‍ വീണ്ടുമെത്തുന്നു
ദുബൈ: ലോക ശ്രദ്ധ പിടിച്ചു പറ്റിയ ദുബൈ എക്‌സ്‌പോ2020 അവസാനിക്കാന്‍ ഇനി നാളുകള്‍ മാത്രം. കലാശക്കൊട്ടിനായുള്ള ഒരുക്കങ്ങള്‍ നഗരിയില്‍ നടക്കുന്നു.എക്‌സ്‌പോയിലെ ഇന്ത്യന്‍ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഇന്ത്യയുടെ വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍ റഹ് മാന്‍ ഒരിക്കല്‍കൂടി ഇവിടെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 24 ന് ജൂബിലി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയിലാണ് റഹ് മാന്‍ എത്തുന്നത്.
രാത്രി 7 മണിക്കാണ് തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളുമായി എ.ആര്‍ റഹ്മാന്‍ എത്തുക.റഹ്മാനോടൊപ്പം മറ്റു നിരവധി ഇന്ത്യന്‍ സംഗീത പ്രതിഭകളും സംഗീത വിരുന്നില്‍ പങ്കെടുക്കും.2021ഒ ക്ടോബറിലാണ് എക്‌സ്‌പോ തുടങ്ങിയത്. കൊവിഡ് മഹാമാരിക്ക് അല്പം ആശ്വാസമായതോടെ ആരംഭിച്ച എക്‌സ്‌പോ ഈ മാര്‍ച്ച് 31 നാണ് അവസാനിക്കുക. ഇതിനകം രണ്ടു കോടി സന്ദര്‍ശകരാണ് ഇവിടെ എത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകര്‍. ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശകരാണ് ഏറ്റവും കൂടുതലായി ഇവിടെ എത്തിയത്. ഇന്ത്യയുടെതുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ പവലിയനുകളില്‍ ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."