വനിതാ ടിക്കറ്റ് പരിശോധകയോട് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; അര്ജ്ജുന് ആയങ്കിക്കെതിരെ കേസ്
കോട്ടയം: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിക്കെതിരെ കോട്ടയം റെയില്‍വെ പൊലിസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ടിക്കറ്റ് പരിശോധകയെ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായും പരാതിയുണ്ട്.
കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം നാഗര്‍കോവില്‍ എക്സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ അര്ജുന് ആയങ്കി യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു പരാതി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അര്ജുന് ആയങ്കിക്കെതിരെ കോട്ടയം പൊലിസ് കേസ് എടുത്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അര്ജുന് ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."