ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഇല്ല; ക്ഷീര വകുപ്പിന് തിരിച്ചടി, 15300 ലിറ്റര്‍ പാല് അഞ്ചു ദിവസമായി പൊലിസ് കസ്റ്റഡിയില്‍
കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റില്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് സ്ഥിരീകരിച്ചില്ല. 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പൊലിസ് കസ്റ്റഡിയിലാണ്. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് പരിശോധനയില്‍ കണ്ടെത്താനായത്.
ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല് ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറിയാണ് പിടികൂടിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതേസമയം മായം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിടികൂടിയ പാല് സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. കാരണം ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയാല്‍ ആറ് മണിക്കൂറിനകം പരിശോധിക്കണം. എന്നാലെ സാന്നിധ്യം കണ്ടെത്താനാകൂ. ഇക്കാര്യം ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴേക്ക് ആറ് മണിക്കൂര്‍ കഴിഞ്ഞിരുന്നു.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല് കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല് ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആരോപണം.
15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പൊലിസ് കസ്റ്റഡിയിലാണ്. ടാങ്കര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."