'മനുഷ്യത്വമില്ലാതെ എന്ത് വികസനം'; കെ റെയില്‍ പദ്ധതിക്ക് തിരിച്ചടിയായി പിണറായിയുടെ പഴയ പ്രചാരണ സന്ദേശം
വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറഞ്ഞുവച്ച കാര്യങ്ങള്‍ അതേപടി പ്രാവര്‍ത്തികമാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ തന്നെ കാരണമാകുമ്പോള്‍ കേട്ട് നിന്നവരെല്ലാം മൂക്കില്‍ കൈവച്ച് നോക്കിനില്‍ക്കേണ്ടിവരുന്നു. ' വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്, വെറുതെ കല്ലിടുന്നതാണോ വികസനം,പ്രകൃതിയെ തകര്‍ത്താണോ വികസനം വരേണ്ടത്? മനുഷ്യത്വമില്ലാതെ എന്ത് വികസനം' ..2016ലെ ഒരു തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിത്. ഭരണത്തിലേറിയാല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്. പ്രകൃതിയെ ഹോമിക്കാതെ ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസനമാണ് വാഗ്ദാനം ചെയ്തത്. അധികാരത്തിലേറി ഭരണം കൈക്കുള്ളിലായപ്പോള്‍ പലതും ഓഡിയോ ക്ലിപ്പില്‍ മാത്രം ഒതുങ്ങി.
2016ല്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് പിണറായി വിജയനിലൂടെ പുറത്തിറക്കിയ ശബ്ദസന്ദേശമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രകൃതിയേയും മനുഷ്യനേയും ദ്രോഹിക്കാത്ത ഉത്തരവാദിത്ത പൂര്‍ണമായ ഭരണമാണ് എല്ലാം ശരിയാകും എന്ന് പറഞ്ഞുകൊണ്ട് അന്ന് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്തെ ഓരോ പദ്ധതികളേയും അറുത്തുമുറിച്ച് വിമര്‍ശിച്ച പിണറായി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയില്‍ എല്ലാം മറന്ന് വികസനം എന്നതിലേക്ക് മാത്രം ഒതുങ്ങി. കെ റെയില്‍ പദ്ധതിയില്‍ തുടക്കം മുതലേ ഒരിഞ്ച് പോലും പുറകോട്ടു പോകാതെ ഉറച്ചുനില്‍ക്കുന്നത് പ്രചാരണ ആയുധമാക്കാന്‍ വേണ്ടിയാണ്. കേരളം കണ്ട,ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയ ചരിത്ര വികസനം എന്ന് അവകാശപ്പെടാന്‍ വേണ്ടിയാണ്.
നിരവധി കുടുംബങ്ങളാണ് കെ റെയില്‍ കല്ലിടലിനെ എതിര്‍ക്കുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ റോഡിലിറങ്ങി തങ്ങളുടെ ഭൂമി നഷ്ടമാകാതിരിക്കാന്‍ സമരം ചെയ്യുകയാണ്. പദ്ധതിക്കെതിരേ പ്രതിപക്ഷം രംഗത്തുണ്ട്. സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സാധാരണക്കാരെ ജയിലിലാക്കാന്‍ അനുവദിക്കില്ല. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."