തീവിലക്കു പിന്നാലെ ബസ് ചാര്‍ജ്, ഓട്ടോ, ടാക്സി നിരക്കുകളും കൂടുന്നു, തീരുമാനം ഉടനുണ്ടാകുമെന്ന് മന്ത്രി
തിരുവനന്തപുരം: ഇന്ധനത്തിന്റെ തീവിലക്കും നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കും പുറമേ സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകളും കൂടും. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ടോ രൂപയോ പത്തു രൂപയോ ആകും. ഓട്ടോ മിനിമം ചാര്‍ജ് 25ല്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി നിര്‍ദേശിക്കുന്നു.
ടാക്സി നിരക്ക് 210ല്‍ നിന്ന് 240രൂപ മിനിമം ചാര്‍ജ് ആക്കണമെന്നും ശുപാര്‍ശയുണ്ട്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഗതാഗതമന്ത്രി ആന്റണി രാജുവും അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്നാണ് മന്ത്രി തന്നെ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പതാം തീയതി എല്‍ഡിഎഫ് യോഗമുണ്ട്. അതുനുശേഷമായിരിക്കും തീരുമാനമെന്നാണറിയുന്നത്.
ഓട്ടാ ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. അവസാനം ഓട്ടോ ടാക്സി ചാര്‍ജ് കൂട്ടിയത് നാല് കൊല്ലം മുമ്പാണെന്നും അതിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധന ഉണ്ടായതായും മന്ത്രി പറഞ്ഞു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."