HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
backup
March 21 2022 | 15:03 PM
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേട്ടുവഴിയില്‍ മരുതന്‍ ജിന്‍സി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.
ജന്മനാ ഹൃദയസംബന്ധമായ അസുഖം കുഞ്ഞിനുണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം നാലാമത്തെ ശിശുമരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അട്ടപ്പാടിയില്‍ ശിശുമരണ തടയുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നതും ശ്രദ്ധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."