HOME
DETAILS

കടുവയുടെ ആക്രമണത്തില്‍ മരിച്ചയാള്‍ക്ക് ചികിത്സ വൈകിയെന്ന പരാതി; മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

  
backup
January 16 2023 | 15:01 PM

tiger-attack-waynad-medical-report561

വയനാട്: കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന് വയനാട് മെഡിക്കല്‍ കോളജില്‍ വെച്ച് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ കണ്ടശേഷമാണ് തോമസിനെ മാറ്റാന്‍ നടപടി എടുത്തത്. തോമസിനെ കൊണ്ടുപോകുമ്പോള്‍ സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെ കൂടെ ഉണ്ടായിരുന്നു. രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷമാണ് കൊണ്ട് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

വയനാട് മെഡിക്കല്‍ കോളജിന്റെ അനാസ്ഥയാണ് പിതാവിന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് തോമസിന്റെ മകള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്.

രോഗിയെ സ്‌റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 108 ആംബുലന്‍സിലാണ് കൊണ്ടുപോയത്. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളില്‍ നിന്നും ഉണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണമാണ് മരണം സംഭവിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും ഡിഎംഇയുടെ റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago