HOME
DETAILS

ലക്ഷദ്വീപിൽ സമരങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ

  
backup
March 21 2022 | 21:03 PM

48234562345-2022

ജലീല്‍ അരൂക്കുറ്റി


അറബിക്കടലില്‍ ഒറ്റപ്പെട്ടുകിടക്കുന്ന രാജ്യത്തെ ഏറ്റവും ചെറിയ പാര്‍ലമെന്റ് മണ്ഡലമായ ലക്ഷദ്വീപില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് അടുത്തിടെയാണ് ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യം ലഭിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ബി.ജെ.പി നേതാവും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പ്രഫുല്‍ കോഡ പട്ടേല്‍ ദ്വീപിലെത്തി പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെയാണ് ലക്ഷദ്വീപ് ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ജനകീയ കൂട്ടായ്മ രൂപപ്പെടുകയും പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വരുകയും ചെയ്തതത്. ഇപ്പോള്‍ ലക്ഷദ്വീപില്‍ വീണ്ടും ഭരണകൂടം നിരോധനാഞ്ജ പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ വര്‍ഷം പിറന്നശേഷം മൂന്ന് മാസം തികയുന്നതിന് മുമ്പ് ഇത് രണ്ടാം തവണയാണ് കാര്യമായ പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ ലക്ഷദ്വീപില്‍ സി.ആര്‍.പി.സി 144 നിയമപ്രകാരം ജില്ലാ കലക്ടര്‍ എസ്. അസ്ഗറലി നിരോധനാഞ്ജ പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ ലക്ഷദ്വീപില്‍ കൊവിഡിന്റെ പേരില്‍ തുടര്‍ച്ചയായി മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന നിരോധനാഞ്ജകളായിരുന്നു നിലനിന്നിരുന്നത്.


സമാധാന തല്‍പരരായ ലക്ഷദ്വീപ് ജനതയെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള നിയമങ്ങളും നടപടികളുമാണ് ഒന്നരവര്‍ഷമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ നേതൃത്വത്തില്‍ ദ്വീപില്‍ അരങ്ങേറുന്നത്. കേന്ദ്രസര്‍ക്കാരിനാല്‍ നിയമിച്ച അഡ്മിനിസ്ട്രറ്റര്‍ ഭരിക്കുന്ന കേന്ദ്രഭരണം പ്രദേശം എന്ന നിലയില്‍ ലക്ഷദ്വീപ് എന്ന ചെറിയ ദ്വീപ് സമൂഹം നിരവധി പരിമിതകളെ തൃപ്തിപ്പെട്ടു ജീവിക്കാന്‍ പരിശീലിച്ച ജനതയാണ്. അവര്‍ക്കിടിയിലേക്കാണ് വ്യത്യസ്ത നിലപാടുകളുമായി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കടന്നുവന്നത്. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണവും വിശ്വാസങ്ങളുമുള്ളവര്‍ ഇതിന് മുമ്പ് കടന്നുവന്നപ്പോള്‍ സ്വീകരിച്ച അതേ മാതൃകയില്‍ ഊഷ്മളമായി തന്നെയാണ് ദ്വീപ് ജനത പ്രഫുല്‍ കോഡ പട്ടേല്‍ എന്ന ഗുജറാത്തീ രാഷ്ട്രീയ നേതാവിനെ വരവേറ്റത്. താല്‍ക്കാലിക ഭരണാധികാരിയായി എത്തിയ അദ്ദേഹം വന്നയുടന്‍ തന്നെ അവിടെ നിലനിന്നിരുന്ന നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കാനും ജനവികാരത്തെയും ജനാധിപത്യത്തെയും മാനിക്കാതെയുമുള്ള പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണ് തുടക്കമിട്ടത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കങ്ങള്‍ക്ക് ഭരണകൂടം തന്നെ ലക്ഷദ്വീപില്‍ തുടക്കം കുറിച്ചിട്ട് ഒരുവര്‍ഷം പിന്നിടുകയാണ്. ദ്വീപ് ജനതയ്‌ക്കെതിരായ നീക്കങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുക്കുകയും കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പുര്‍ണപിന്തുണയുമായി അണിനിരക്കുകയും ചെയ്തതോടെ ഇടക്കാലത്ത് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധനീക്കങ്ങള്‍ക്ക് വേഗത കുറഞ്ഞിരുന്നു.


കൊവിഡ് പ്രതിസന്ധി മാത്രമായിരുന്നു മറ്റുള്ളവര്‍ക്കെങ്കില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളും തിരിച്ചടിയായിരുന്നു. ലക്ഷദ്വീപിന്റെ ആവാസവ്യവസ്ഥയേയും സംസ്‌കാരത്തെയും ജനങ്ങളുടെ താല്‍പര്യങ്ങളെയും അവഗണിച്ചുകൊണ്ടുള്ള അഡ്മിനിസ്‌ട്രേഷന്റെ ഭരണത്തിനെതിരേ ദ്വീപ് ജനത ഇതുവരെ പ്രതികരിച്ചതെല്ലാം ജനാധിപത്യപരമായും സമാധാനപരവുമായിട്ടായിരുന്നു. നിയമപോരാട്ടവും കേന്ദ്രസര്‍ക്കാരിന്റെ ഇടപ്പെടലുകളിലും പ്രതീക്ഷയര്‍പ്പിച്ചു നീങ്ങുന്നതിനിടയില്‍ ഓരോ പുതിയ തീരുമാനങ്ങളും ദ്വീപ് ജനതയ്ക്ക് മേല്‍ ഇടിത്തീയായി വരാന്‍ തുടങ്ങിയതോടെ പ്രത്യക്ഷ സമരപരിപാടികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. അതോടെ വീണ്ടും നിരോധനാജ്ഞ പൊടിതട്ടിയെടുത്തിരിക്കുകയാണ് ഭരണകൂടം.


തീരാത്ത യാത്രാദുരിതവും
പിരിച്ചുവിടലും


ലക്ഷദ്വീപ് ജനതയുടെ എക്കാലത്തെയും പ്രശ്‌നമാണ് യാത്രാദുരിതം. കേവലം 32 സ്‌ക്വയര്‍ കിലോമീറ്ററാണ് ഭൂവിസ്തൃതിയില്‍ അറബിക്കടലില്‍ 36 ദ്വീപുസമൂഹങ്ങളായി നിലകൊള്ളുന്ന ലക്ഷദ്വീപിലേക്കുള്ള പ്രധാന യാത്രാമാര്‍ഗം കപ്പല്‍ തന്നെയാണ്. ജനവാസമുള്ള പത്ത് ദ്വീപുകളിലേക്കാണ് കൊച്ചിയില്‍ നിന്ന് കപ്പലുകളും കോഴിക്കോട് നിന്ന് വെസ്സലുകളും സര്‍വിസ് നടത്തുന്നത്. കൂടാതെ കൊച്ചിയില്‍ നിന്ന് അഗത്തി ദ്വീപിലേക്ക് എയര്‍ഇന്ത്യയുടെ പ്രതിദിന ഏക വിമാനസര്‍വിസും. ചെറിയ വിമാനമായതിനാല്‍ പണം കൂടുതല്‍ മുടക്കിയാലും ടിക്കറ്റ് ലഭിക്കുക പ്രയാസകരമാണ്. സാധാരണക്കാരായ ദ്വീപ് നിവാസികളുടെ പ്രധാന ആശ്രയം കപ്പല്‍തന്നെയാണ്. ഏഴ് കപ്പലുകള്‍ സര്‍വിസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് കപ്പലുകളാണ് സര്‍വിസിനുള്ളതെങ്കിലും ഒരു കപ്പലിന്റെ പ്രയോജനം മാത്രമേ ലഭിക്കുന്നുള്ളു. പലപ്പോഴും ഒരു കപ്പല്‍ പല പേരില്‍ സര്‍വിസ് നടത്താറില്ല. എം.വി ലഗുണും എം.വി കോറലുമാണ് മാറി മാറി സര്‍വിസ് നടത്തുന്നത്. വലിയ കപ്പലായ എം.വി കവരത്തി, അറേബ്യന്‍ സീ, ലക്ഷദ്വീപ് സീ എന്നിവ സര്‍വിസ് നടത്താതെ ഡോക്കില്‍ തന്നെ വിശ്രമത്തിലാണ്. ടിക്കറ്റിനായി കൊച്ചിയില്‍ കാത്തുകിടക്കുന്ന ദ്വീപ് നിവാസികളുടെ ദുരതം സ്ഥിരംകാഴ്ചയാണ്. അഡ്മിനിസ്‌ട്രേറ്ററായി ചുതലയേറ്റ ഉടന്‍ തന്നെ പ്രഫുല്‍ കോഡ പട്ടേല്‍ ആദ്യം ആരംഭിച്ചത് പിരിച്ചു വിടല്‍ നയമാണ്. ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന രീതിയില്‍ മുന്‍കാല അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഭരണം നടത്തിയിരുന്നത്. എന്നാൽ കൃഷി, ഡയറിഫാം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ആയിരകണക്കിന് ജീവനക്കാരെയാണ് പട്ടേല്‍ പിരിച്ചുവിട്ടത്. നിരവധി തൊഴിലാളികള്‍ക്കൊപ്പം അധ്യാപകരും താല്‍ക്കാലിക ജീവനക്കാരുമെല്ലാം തൊഴില്‍ രഹിതരായി മാറി. വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരെയാണ് കൂടുതലും പിരിച്ചുവിട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്ന ഉത്തരവാണ് ഇറങ്ങുന്നത്. ഈ മാസം ഏഴാം തിയതിയും ടൂറിസം മേഖലയില്‍ നിന്ന് 40 ജീവനക്കാരെ പിരിച്ചുവിട്ടു. വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്നവരാണ് അപ്രതീക്ഷിതമായി പുറത്താകുന്നത്. കൂടാതെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ ലക്ഷദ്വീപ് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായിരുന്ന സംവരണ തോത് 50 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി വെട്ടികുറയ്ക്കുകയും ചെയ്തു.


ജനവികാരം മാനിക്കാത്ത
പരിഷ്‌കാരങ്ങള്‍


ലക്ഷദ്വീപ് ജനതയുടെ പേരിലുള്ള ഭൂമിയുടെ അവകാശം ഇല്ലാതാക്കുന്നതിനുള്ള നിയമപരിഷ്‌കാരങ്ങളാണ് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. കോടതി ഇടപെടലുകളെ തുടര്‍ന്ന് ചില നടപടികളില്‍ ഇടക്കാല ആശ്വാസം ലഭിച്ചെങ്കിലും തലയ്ക്ക് മുകളില്‍ തൂങ്ങുന്ന വാളുപോലെ ഭൂപ്രശ്‌നം ദ്വീപില്‍ നിലനില്‍ക്കുകയാണ്. പണ്ടാരം ഭൂമി എന്ന പേരില്‍ അറിയപ്പെടുന്ന ഭൂമിയില്‍ അവകാശതര്‍ക്കം സൃഷ്ടിച്ച് കൈയടക്കാനാണ് അഡ്മിനിസ്‌ട്രേഷന്റെ നീക്കം. ഇതിനെതിരേ ദ്വീപ് ജനത നിയമപോരാട്ടത്തിലാണ്. ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന അധികാരങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന ഭരണപരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ഭൂസ്വത്തില്‍ കണ്ണുവച്ചുള്ള ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ ആക്ട് 2021, കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ദ്വീപില്‍ ഗുണ്ടാനിയമം കൊണ്ടുവരുന്ന പ്രിവന്‍ഷന്‍ ഓഫ് ആന്റീ സോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട്, പഞ്ചായത്തുകളുടെ അധികാരം പൂര്‍ണമായും റദ്ദാക്കുകയും പുതിയ അമന്റ്‌മെന്റുകള്‍ നിര്‍ദേശിക്കുന്ന പഞ്ചായത്ത് റഗുലേഷന്‍ 2021 തുടങ്ങിയ നിയമങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മത സാംസ്‌കാരികമായി തകര്‍ക്കാനുള്ള നീക്കങ്ങള്‍. സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിച്ചു ദ്വീപ് ജനതയെ ദ്വീപില്‍ തന്നെ പുറത്താക്കുന്നരീതിയിലേക്കാണ് പരിഷ്‌കാരങ്ങള്‍ നീങ്ങുന്നത്. സ്‌കൂളുകളിലെ വെള്ളിയാഴ്ച അവധി ഞായറാഴ്ചയിലേക്ക് മാറ്റിയതും മദ്‌റസ വിദ്യാഭ്യാസത്തിന് തടസമാകുന്ന രീതിയില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയതും സൂര്യനമസ്‌കാരം ചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചതുമെല്ലാം ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളെ നിയന്ത്രിക്കുന്നതുമെല്ലാം ദ്വീപ് ജനതയെ വെല്ലുവിളിക്കുന്ന തീരുമാനങ്ങളായിരുന്നു.


നിരോധനാജ്ഞയുമായി
ഭരണകൂടം


നിരോധനാജ്ഞയും ഭീഷണിയും വഴി സമരങ്ങളും പ്രതിഷേധങ്ങളും അടിച്ചമര്‍ത്താനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നത്. ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഒരുമിച്ച് നിന്ന് സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ച് അഡ്മിനിസ്‌ട്രേഷനെതിരേ രംഗത്ത് വന്നതും സമൂഹമാധ്യമങ്ങളിലൂടെ നവീന സമരമുറകള്‍ നടപ്പിലാക്കിയതും ഭരണമേധാവികളെ ഞെട്ടിച്ചു. ദ്വീപ് ജനതയുടെ ഐക്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കങ്ങളായിരുന്നു പിന്നീട്. അവയെ ഒരുപരിധിവരെ അതീജിവിച്ച് എസ്.എല്‍.എഫിന്റെ സമരപരിപാടികളും നിയമപോരാട്ടങ്ങളും തുടര്‍ന്നു. കൂടാതെ ദ്വീപിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും എന്‍.സി.പിയും പ്രത്യേകം പ്രത്യേകം സമരപരിപാടികളുമായി എത്തിയതോടെ അഡ്മിനിസ്ട്രഷന്‍ നിരോധനാജ്ഞ യുമായി എത്തി. കോണ്‍ഗ്രസിന്റെ സമരനീക്കങ്ങളെ ജനുവരിയില്‍ ഒമിക്രോണിന്റെ പേരില്‍ നിരോധനാജ്ഞ ഇറക്കി നേരിട്ട ഭരണകൂടം തിങ്കളാഴ്ച എന്‍.സി.പി കവരത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ തലേന്ന് രാത്രി തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചാണ് അതിനെയും നേരിട്ടത്. എന്നാല്‍ ഞായറാഴ്ച രാത്രി പത്തിന് മുമ്പായി തന്നെ കവരത്തി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയാണ് സമരക്കാര്‍ നിരോധനത്തെ നേരിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ അഡ്മിനിസ്ട്രഷനെ വിമര്‍ശിച്ച കവരത്തി പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള പോരാട്ടത്തിനും താക്കീത് നല്‍കിയിരിക്കുകയാണ്. സമരത്തില്‍ അണിനിരക്കുന്ന യുവാക്കളുടെ ഭാവി അവതാളത്തിലാകുമെന്നതാണ് ഭീഷണി. എന്നാല്‍ ദ്വീപിനെ കലാപഭൂമിയാക്കി മാറ്റാനുള്ള ഭരണകൂട തന്ത്രത്തില്‍ വീഴരുതെന്ന രാഷ്ട്രീയനേതൃത്വത്തിന്റെയും മതപണ്ഡിതരുടെയും ആഹ്വാനം ഉള്‍കൊണ്ടുകൊണ്ട് തങ്ങളുടെ അവകാശപോരാട്ടം തുടരാനാണ് ദ്വീപ് സമൂഹത്തിന്റെ തീരുമാനം.


ജനാധിപത്യ അധികാരം പേരിന് മാത്രമായി നിലകൊള്ളുന്ന കേന്ദ്രഭരണപ്രദേശത്ത് നടക്കുന്ന സമരങ്ങള്‍ ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ജനാധിപത്യഅവകാശ പോരാട്ടമായി വന്‍കരകളിലെ ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരിച്ചറിയുന്നതാണ് ദ്വീപ് ജനതയുടെ ആശ്വാസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago