HOME
DETAILS

ഈ വർഷത്തെ ഹാജിമാരുടെ എണ്ണം ഉടൻ നിശ്ചയിക്കും, ക്വാട്ട നിശ്ചയിക്കുന്നതിനുള്ള പഠനം നടക്കുന്നുവെന്ന് മന്ത്രി

  
backup
March 22 2022 | 03:03 AM

minister-al-rabiah-studies-underway-to-determine-quota-of-hajj-pilgrims

ജിദ്ദ: ഈ വർഷം ഹജ്ജ് ചെയ്യാൻ അനുവദിക്കുന്ന തീർഥാടകരുടെ എണ്ണം ഇപ്പോൾ നടക്കുന്ന പഠനങ്ങളുടെ ഫലത്തിന് അനുസൃതമായി തീരുമാനിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. ഹജ്ജിന്റെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുടെ മുൻഗണനകൾക്ക് മുകളിലാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.

നിലവിലെ സീസണിൽ ഉംറ തീർഥാടനം അതിന്റെ പൂർണ്ണ ശേഷിയിൽ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. "ഉംറ തീർത്ഥാടകർക്ക് അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സുഖത്തിലും നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിനായി മത്വാഫ് (വിശുദ്ധ കഅബയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണ മേഖല) പൂർണ്ണ ശേഷിയിൽ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് വിശുദ്ധ മസ്ജിദുകളിലെ പ്രാർത്ഥനകൾക്ക് പെർമിറ്റ് നൽകുന്നത് നിർത്തിയതിന് ശേഷമുള്ള തിരക്ക് ഒഴിവാക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഉംറ പെർമിറ്റ് വിതരണം പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയം എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലൊന്നായ ദുയൂഫു അൽ റഹ്‌മാൻ പ്രോഗ്രാമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനം മക്കയിൽ നടക്കുകയാണ്. മക്ക അമീറും സൽമാൻ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് ഇത് ഉദ്ഘാടനം ചെയ്‌തത്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago