HOME
DETAILS
MAL
ബലാത്സംഗ ഇരയായ ആദിവാസി പെണ്‍കുട്ടിയെ കൈകള്‍കെട്ടി അക്രമിയോടൊപ്പം തെരുവില്‍ നടത്തി
backup
March 29 2021 | 07:03 AM
ഭോപാല്‍: ബലാത്സംഗ ഇരയായ ആദിവാസി പെണ്‍കുട്ടിയെ കൈകള്‍കെട്ടി , അക്രമിയോടൊപ്പം തെരുവില്‍ നടത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിന് സമീപം ആദിവാസി ഭൂരിപക്ഷ ഗ്രാമമായ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. പതിനാറുകാരിയായ പെണ്‍കുട്ടിയാണ് അതിക്രൂരമായ ഈ നടപടിക്ക് ഇരയായത്.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ആളുകള്‍ പെണ്‍കുട്ടിക്കു പിന്നാലെ കൈകൊട്ടി പോവുന്നതും ഭാരത് മാത നീണാള്‍ വാഴട്ടെ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സെഭവത്തില്‍ അക്രമിയുള്പെടെ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ നടത്തിച്ചവരില് അവരുടെ ബന്ധുക്കളും പങ്കാളികളാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരേയും തെരുവില്‍ നടത്തിച്ച് ബന്ധുക്കള്‍ക്കെതിരേയും കേസെടുത്തതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."