HOME
DETAILS

മക്ക റൂട്ട് പദ്ധതി നടപ്പിലാക്കിയത് അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക്

  
backup
March 22 2022 | 03:03 AM

jawazat-chief-over-277000-hajj-pilgrims-benefit-from-makkah-route-initiative

ജിദ്ദ: അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 277,000-ലധികം ഹജ്ജ് തീർഥാടകർ മക്ക റൂട്ട് സംരംഭം നടപ്പിലാക്കി രണ്ട് വർഷത്തിനുള്ളിൽ അതിന്റെ പ്രയോജനം നേടിയതായി പാസ്‌പോർട്ട് ഡയറക്ടർ ജനറൽ (ജവാസാത്ത്) ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ-യഹ്‌യ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള നിരവധി മന്ത്രാലയങ്ങളുടെ സംയുക്ത പരിശ്രമം മൂലമാണ് ഈ സംരംഭം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദുയൂഫ് അറഹ്മാൻ പ്രോഗ്രാമിന്റെ സഹകരണത്തോടെ ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിച്ച ഹജ്ജ്, ഉംറ സേവന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജവാസാത്ത് മേധാവി. ഹജ്ജ് തീർഥാടകർക്ക് എക്കാലത്തെയും മികച്ച സേവനങ്ങളും സൗകര്യങ്ങളും വ്യാപിപ്പിക്കുന്നതിന് ഈ സംരംഭം സഹായകമായെഎന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

സഊദി അറേബ്യ ആരംഭിച്ച മക്ക റൂട്ട് ഇനിഷ്യേറ്റീവിന് കീഴിൽ തീർഥാടകർക്കുള്ള പ്രവേശനത്തിനുള്ള പ്രൂഫ് ഓഫ് കൺസെപ്റ്റ് (പിഒസി) അവരുടെ രാജ്യങ്ങളിൽ നിന്നുള്ള എംബാർക്കേഷൻ പോയിന്റുകളിൽ നടത്തുന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

2018-ൽ നടപ്പാക്കാൻ തുടങ്ങിയ ആദ്യഘട്ടത്തിൽ ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള ഹജ്ജ് തീർഥാടകരായിരുന്നു ഗുണഭോക്താക്കൾ. 2019 ലെ ഹജ്ജിന്റെ രണ്ടാം ഘട്ടത്തിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും ഈ സംരംഭത്തിൽ നിന്ന് പ്രയോജനം നേടിയിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020, 2021 വർഷങ്ങളിൽ വിദേശ തീർഥാടകർക്കുള്ള ഹജ്ജ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു

സഊദിയിൽ എത്തുമ്പോൾ ചെയ്യേണ്ട എമിഗ്രെഷൻ പകരമായി പ്രീ-ക്ലിയറൻസ് സംവിധാനം, പുറപ്പെടുന്ന സമയത്ത് സ്വന്തം രാജ്യങ്ങളിൽ സാധ്യമാക്കുന്ന പദ്ധതിയാണിത്. സഊദി വിമാനത്താവളങ്ങളിൽ എത്തിച്ചേരുമ്പോൾ ഉടൻ തന്നെ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കുമെന്നത് തീർഥാടകരുടെ കാത്തിരിപ്പ് സമയം ഇത് ഗണ്യമായി കുറക്കുന്നുവെന്നതാണ് ഇത് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago