HOME
DETAILS

എല്ലാ വഴിയും അടഞ്ഞുപോയിരുന്നു

  
backup
January 17 2023 | 04:01 AM

89654320-2

ഡൽഹി നോട്സ്
കെ.എ സലിം

കശ്മിരിലെ 370ാം വകുപ്പ് പിൻവലിച്ച 2019 ഒാഗസ്റ്റ് അഞ്ചിന് രണ്ടാഴ്ച മുമ്പുതന്നെ താഴ്‌വര അനിശ്ചിതത്വത്തിലേക്ക് വഴുതിവീണെന്ന് എ ഡിസ്മാൻഡൽഡ് സ്റ്റേറ്റ്: അൺടോൾഡ് സ്‌റ്റോറി ഓഫ് കശ്മിർ ആഫ്റ്റർ ആർട്ട്കിൾ 370 എന്ന പുസ്തകത്തിൽ മാധ്യമപ്രവർത്തകയായ അനുരാധാ ബാസിൻ എഴുതിയിട്ടുണ്ട്. 38,000 സൈനികർ കശ്മിർ ലക്ഷ്യമാക്കി നീങ്ങി. അമർനാഥ് യാത്രയുടെ സുരക്ഷയ്ക്കായി 40,000 സൈനികരെ നേരത്തെ വിന്യസിച്ചിരുന്നു. അവരെയെല്ലാം പൊടുന്നനെ പിൻവലിച്ച് മറ്റൊരിടത്തേക്ക് നീക്കി. സുരക്ഷാസൈനികരെ ഹെലികോപ്റ്ററിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തെത്തിച്ച് സൈനിക വ്യൂഹമായി ചില ലക്ഷ്യങ്ങളിലേക്ക് നീങ്ങി. സി.ആർ.പി.എഫ്, ബോർഡർ സെക്യൂരിറ്റിഫോഴ്‌സ്, ശശാസ്ത്ര സീമാ ബാൽ, ഇന്ത്യാ ടിബറ്റൻ ബോർഡർ പൊലിസ് തുടങ്ങിയവയെയും കൂടുതലായി വിന്യസിച്ചു. യുദ്ധകാലത്തെന്ന പോലെയായിരുന്നു അക്കാലത്ത് കശ്മിരെന്നാണ് അനുരാധാ ബാസിൻ എഴുതിയത്.


ഒരിടത്ത് സൈനികർ വന്നിറങ്ങുന്നു. അവർ സൈനിക വ്യൂഹമായി മറ്റൊരിടത്തേക്ക് നീങ്ങുന്നു. ഹെലികോപ്റ്റർ താഴ്ന്നുപറന്നുവന്ന് സൈനികരെ എയർലിഫ്റ്റ് ചെയ്തുകൊണ്ടുപോകുന്നു. സൈനിക വാഹനങ്ങൾ കൂട്ടത്തോടെ നീങ്ങുന്നു. ഒരു ലക്ഷത്തിലധികം സൈനികരെയാണ് പെട്ടെന്ന് അധികമായി വിന്യസിച്ചത്. ലോകത്തുതന്നെ ഏറ്റവും വലിയ സൈനിക സാന്നിധ്യമുള്ള സ്ഥലമാണ് കശ്മിർ. അതോടൊപ്പം ഇത്രയധികം സൈനികരെ പൊടുന്നനെ കൂടുതൽ വിന്യസിക്കുന്നതിന് കാരണമൊന്നുമുണ്ടായിരുന്നില്ല. അസാധാരണ സൈനിക വിന്യാസം താഴ്‌വരയിലാകെ ഭീതി പടർത്തി. ഭീതി കശ്മിരിൽ അസാധാരണമല്ല. അനിശ്ചിതത്വവും ഭീതിയും കശ്മിരിൽ എക്കാലത്തുമുണ്ട്. നാലു മാസത്തേക്കുള്ള അവശ്യവസ്തുക്കൾ സൂക്ഷിച്ചുവയ്ക്കണമെന്ന സർക്കാർതലത്തിലെ രഹസ്യ സർക്കുലർ ഏതാനും ആഴ്ചകൾക്ക് മുമ്പ് ചോരുകയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. അത് എന്തോ വരാനുണ്ടെന്ന് സൂചനയായിരുന്നുവെന്ന് അനുരാധാ ബാസിൻ എഴുതി.


370ാം വകുപ്പ് പിൻവലിച്ചതിന് ശേഷമിറങ്ങിയ കശ്മിരിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ഏറ്റവും നല്ല പഠനമാണ് അനുരാധാ ബാസിന്റെ 'എ ഡിസ്മാൻഡൽഡ് സ്റ്റേറ്റ്'. കശ്മിരിലെ ഇന്റർനെറ്റ് നിരോധനത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ച ആദ്യ ഹരജിക്കാരിയാണ് അനുരാധ. സൈനിക വിന്യാസത്തിനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ സന്ദർശനം കശ്മിരിൽ കൂടുതൽ ആശങ്കയ്ക്ക് വകവച്ചുവെന്ന് ബാസിൻ തുടർന്നു. എന്തൊക്കെയോ വരാൻ പോകുന്നുവെന്ന് എല്ലാവരും പറയാൻ തുടങ്ങി. പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പരന്നത്. 370ാം വകുപ്പ് പിൻവലിക്കാൻ പോകുന്നുവെന്നായിരുന്നു അതിൽ പ്രബലമായത്. കുറച്ചു ദിവസങ്ങളായി ഡൽഹിയിൽ ബി.ജെ.പി നേതാക്കൾ 370ാം വകുപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു.
കശ്മിരിലുള്ള പള്ളികളുടെ സമ്പൂർണ ലിസ്റ്റ് കൈമാറണമെന്നാവശ്യപ്പെട്ട് ജൂലൈ 29ന് ജമ്മുകശ്മിർ പൊലിസ് സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് നോട്ടിസ് നൽകിയിരുന്നു. പള്ളിയുടെ പേര്, ഏതുവിഭാഗം നടത്തുന്ന പള്ളിയാണ്, ഇമാമിന്റെ പേര്, പള്ളിക്കമ്മിറ്റിക്കാരുടെ വിവരങ്ങൾ തുടങ്ങിയവ കൈമാറാനായിരുന്നു നിർദേശം. ഇത് പലതരത്തിലുള്ള ആശങ്കയ്ക്ക് വഴിവച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അമർനാഥ് യാത്ര നിർത്തിവച്ചതായി അറിയിപ്പ് വന്നു. തീർഥാടകർ കൂട്ടമായി കശ്മിരിലെത്തിയതിന് ശേഷമായിരുന്നു അറിയിപ്പ്. ഉടൻ കശ്മിർ വിടാൻ അവരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സ്‌നൈപ്പർ ആക്രമണം നടക്കുമെന്ന രഹസ്യവിവരം കിട്ടിയതുകൊണ്ടാണ് തീർഥാടനം നിർത്തിവച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. കുറച്ച് ദിവസം മുമ്പ് സ്‌നൈപ്പർ തോക്കുകളും ടാങ്കുവേധ മൈനുകളും അടക്കമുള്ള ഏതാനും ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. എന്നാൽ, അതൊന്നും അമർനാഥ് യാത്ര നിർത്തിവയ്ക്കാൻ കാരണമല്ല.


കശ്മിരിൽ സംഘർഷം ശക്തമായി നിന്ന 1990 മുതൽ 1995 വരെയുള്ള കാലത്തുപോലും അമർനാഥ് യാത്ര മുടങ്ങിയിരുന്നില്ല. യാത്രയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാലത്തും യാത്ര നിർത്തിവച്ചിട്ടില്ല. കശ്മിരിൽ ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്ന 2008, 2010, 2016 കാലത്തും യാത്ര മുടങ്ങിയില്ല. കാലാവസ്ഥ അത്രക്ക് മോശമാകുന്ന സാഹചര്യത്തിൽ മാത്രമാണ് യാത്ര നിർത്തിവയ്ക്കാറ്. അതുകൊണ്ടുതന്നെ അധികൃതരുടെ ന്യായം വിശ്വസിക്കാനാവുന്നതായിരുന്നില്ല. അമർനാഥ് യാത്രയ്‌ക്കൊപ്പം പൂഞ്ചിലെ ബുദ്ധ അമർനാഥ്, കിഷ്ത് വാറിലെ മക്കൽ യാത്ര എന്നിവയും നിർത്തിവച്ചു. പിന്നാലെ കശ്മിരികളല്ലാത്ത തൊഴിലാളികൾ പെട്ടെന്ന് കശ്മിർ വിട്ടുപോകണമെന്ന് അറിയിപ്പുവന്നു. സർവകലാശാലാ ഹോസ്റ്റലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. വിദ്യാർഥികളെ വീട്ടിലേക്ക് വിട്ടു. പരീക്ഷകൾ കാരണം പറയാതെ നീട്ടിവച്ചു.


അക്കാലത്ത് രാത്രി, പകലെന്നില്ലാതെ കശ്മിരിന് മുകളിൽ ഹെലികോപ്റ്ററുകൾ പറക്കുന്ന ശബ്ദമായിരുന്നു. ഭീകരാക്രമണം ശക്തമായ 1990കളിലായിരുന്നു സമാനമായി ഹെലികോപ്റ്ററുകൾ പറന്നിരുന്നത്. അക്കാലത്ത് ഗാവാകദൽ കൂട്ടക്കൊലയും പണ്ഡിറ്റുകളുടെ കൂട്ടപ്പലായനവും ഒരുമിച്ചാണ് നടന്നത്. കശ്മിരിലെ ഭീകരാക്രമണ ഭീതിയിലായിരുന്നു പണ്ഡിറ്റുകൾ. സുരക്ഷാസൈനികർ നടത്തിയ കൂട്ടക്കൊലയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന പേടിയാണ് പലായനത്തിന് കാരണമെന്ന് പറയുന്നുണ്ട്. എന്നാൽ 2019ൽ പണ്ഡിറ്റുകളെയോ സാധാരണക്കാരെയോ ടൂറിസ്റ്റുകളെയോ കൊലപ്പെടുത്തിയ സംഭവങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും ടൂറിസ്റ്റുകളെയും തീർഥാടകരെയും കൊണ്ടുപോകാൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും കൂട്ടത്തോടെ പറന്നെത്തിയത് 1990കളെ ഓർമിപ്പിച്ചു.
രണ്ടു അഭ്യൂഹങ്ങളാണ് പിന്നാലെ പ്രധാനമായും പരന്നത്. കശ്മിരിൽ പ്രദേശവാസികൾക്കു മാത്രം ഭൂമി വാങ്ങാൻ അനുവദിക്കുന്ന 35എ വകുപ്പ് സർക്കാർ റദ്ദാക്കാൻ പോകുന്നു. ഇതിനായൊരു ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. 35 എ റദ്ദാക്കണമെന്ന് ആർ.എസ്.എസ് നേതാവ് രാംമാധവ് കുറച്ച് ദിവസം മുമ്പ് കശ്മിരിലെത്തി പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരേ കശ്മിരിൽ പ്രതിഷേധവും നടന്നിട്ടുണ്ട്. മറ്റൊന്ന് സാധാരണ ജീവിതത്തെ ബാധിക്കുന്ന എന്തോ സംഭവിക്കാൻ പോകുന്നുവെന്നതാണ്. അതെന്താണെന്ന് ആർക്കുമറിയില്ലായിരുന്നു. സർക്കാർ തലത്തിലാരും ഈ അഭ്യൂഹങ്ങളെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല. ഇത് സാധാരണ നടപടിയാണെന്ന് വിശദീകരിച്ച് പൊലിസ് ഉദ്യോഗസ്ഥരിൽ ചിലർ ആളുകളുടെ ഭീതി കുറയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അമർനാഥ് യാത്രക്ക് വേണ്ടിയാണ് ഈ സുരക്ഷയെന്നായിരുന്നു ഗവർണർ സത്യാപാൽ മല്ലികിന്റെ ഉപദേഷ്ടാവ് വിജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പറയുന്നതിന് രണ്ടുദിവസം മുമ്പ് അമർനാഥ് യാത്ര നിർത്തിവച്ചിരുന്നു.


രണ്ടാഴ്ച താഴ് വര മരവിച്ചുകിടന്നു. കശ്മിരിനെക്കുറിച്ചുള്ള ചർച്ചകളായിരുന്നു എവിടെയും. ഒരോ സംഭവവും കശ്മിരികളുടെ ആശങ്ക കൂട്ടി. ആർക്കും ഒന്നിനെക്കുറിച്ചും വ്യക്തതയില്ലായിരുന്നു. നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ഹസ്‌നയ്ൻ മസൂദി എം.പി എന്നിവർ ഒാഗസ്റ്റ് ഒന്നിന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കണ്ട് കശ്മിരിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. മോദി ഒന്നും പറഞ്ഞില്ല. കശ്മിരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന കൊടുത്തു. കുറച്ചുകാലമായി കശ്മിരിൽ തെരഞ്ഞെടുത്ത സർക്കാരുണ്ടായിരുന്നില്ല. ഇതോടെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണെന്നും അതിനായി കേഡർമാരെ സജ്ജീകരിക്കാനും പാർട്ടി ഭാരവാഹികൾക്ക് ഫാറൂഖ് അബ്ദുല്ല നിർദേശം നൽകി. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. 2019 ഒാഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് എടുത്തുകളഞ്ഞു. അതോടെ 35 എ ഇല്ലാതായി. കശ്മിരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി. അതോടെ എല്ലാം മാറി മറിയുകയായിരുന്നുവെന്നും അനുരാധാ ബാസിൻ എഴുതുന്നു.


'മാധ്യമപ്രവർത്തകയെന്ന തൻ്റെ ജീവിതകാലത്തിനിടയിൽ പേടിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കണ്ടിട്ടുണ്ട്. എന്നാൽ അതൊന്നും തളർത്താൻ മതിയായതായിരുന്നില്ല. 2019 ഒാഗസ്റ്റ് അഞ്ച് വ്യത്യസ്തമായിരുന്നു. ഞാനാകെ മരവിച്ചുനിന്നു. അറസ്റ്റുകൾക്കും കൊട്ടിയടക്കലുകൾക്കുമിടയിൽ മറ്റുള്ളവരോട് സംസാരിക്കാനോ കാണാനോ കഴിയാതെ നിശബ്ദയായി. കശ്മിരി ടൈംസിന് വേണ്ടി അന്നെഴുതേണ്ടിയിരുന്ന എഡിറ്റോറിയൽ എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഭീകരതയും പേടിയും നിരാശയും ശൂന്യതയും ഒന്നിച്ചു വലയം ചെയ്തു. സത്യമെന്തായാലും അതെഴുതാൻ ഞങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. ഒരു മാധ്യമപ്രവർത്തക സത്യമെഴുതിയില്ലെങ്കിൽ പിന്നെന്തർഥം. രാത്രിയിൽ ഉറങ്ങാനാവാതെ ഞാൻ ലാപ്പ്‌ടോപ്പ് തുറന്നുവച്ചിരുന്നു. അതിന്റെ കീബോർഡിൽ അരിശത്തോടെ അടിച്ചു. എല്ലാ വഴിയും അടഞ്ഞുപോയിരുന്നു. കശ്മിരിനെ മാസങ്ങൾ ദുരിതത്തിൽ മുക്കിയ ലോക്ക്ഡൗണിന് തുടക്കമായിരുന്നു'- അനുരാധാ ബാസിൻ എഴുതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago