കീഴടങ്ങില്ലെന്ന് ഉക്രൈന്‍; മരിയുപോളില്‍ ആക്രമണം ശക്തമാക്കി റഷ്യ
മോസ്‌കോ: ആയുധം വെച്ച് കീഴടങ്ങണമെന്ന റഷ്യയുടെ അന്ത്യശാസനം ഉക്രൈന്‍ തള്ളിയതോടെ കിഴക്കന്‍ ഉക്രൈനിലെ മരിയുപോളില്‍ ആക്രമണം ശക്തമാക്കി റഷ്യ. 2014 ല്‍ ഉക്രെയ്‌നില്‍ നിന്ന് മോസ്‌കോ പിടിച്ചെടുത്ത ക്രിമിയ പെനിന്‍സുലയിലേക്ക് ഒരു ലാന്‍ഡ് കോറിഡോര്‍ സുരക്ഷിതമാക്കാന്‍ മരിയൂപോള്‍ പിടിച്ചെടുക്കുന്നത് റഷ്യന്‍ സേനയെ സഹായിക്കും. അതിനാല്‍ മരിയൂ പോള്‍ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് റഷ്യന്‍ മുന്നേറ്റം. എന്നാല്‍ ഒരു നിലക്കും മരിയൂപോള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഉക്രൈന്‍.
മരിയുപോള്‍ നഗരത്തിലെ 90% കെട്ടിടങ്ങളും തകര്‍ത്തിട്ടുണ്ട്. അവിടെ ഇപ്പോഴും രണ്ട് ലക്ഷത്തിലധികം പേര്‍ വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്. നഗരം റഷ്യ ഉടന്‍ പിടിച്ചെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ തീരനഗരമായ ഒഡേസയിലേക്കും റഷ്യ ആക്രമണം വ്യാപിപ്പിക്കുകയാണ്. ഒഡേസയിലെ നിരവധി കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ വിണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ. കീവിലെ ജനവാസമേഖലയിലെ ആക്രമണത്തില്‍ ഇന്നലെ എട്ട് പേര്‍ മരിച്ചിരുന്നു.
അത്ിനിടെ ഉക്രൈന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂറോപ് സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി വെള്ളിയാഴ്ച പോളണ്ടിലും ബൈഡനെത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാറ്റോയുടേയും ജി7 രാജ്യങ്ങളുടേയും കൂടിയാലോചനകളാണ് ബൈഡന്റെ യൂറോപ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. അതിനിടെ മെറ്റയെ 'തീവ്രവാദ സംഘടന' എന്ന് മുദ്രകുത്തി റഷ്യ ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും വിലക്കേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."