HOME
DETAILS
MAL
ശരദ് പവാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും
backup
March 29 2021 | 07:03 AM
മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് ശരദ് പവാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും. പിത്തസഞ്ചിയിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് ശസ്ത്രക്രിയ.
മാര്‍ച്ച് 31ന് ഇദ്ദേഹത്തെ തെക്കന്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് അറിയിച്ചു.
അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശരദ് പവാറിനെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനയിലാണ് പിത്തസഞ്ചിയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പവാറിന് ഡോക്ടര്‍മാര്‍ ശസ്ക്രിയ നിര്‍ദേശിക്കുകയായിരുന്നു.
വരും ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പരിപാടികളെല്ലാം റദ്ദാക്കിയതായും നവാബ് മാലിക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."