ബാലറ്റ്പെട്ടി കാണാതായ സംഭവം: ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്; ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫിസിലെയും മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫിസിലെയും ആറ് ഉദ്യോഗസ്ഥര്‍ക്കാണ് കളക്ടര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
അതേസമയം, പെരിന്തല്‍മണ്ണ വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ച പറ്റി. തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റര്‍ക്കും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിട്ടേണിങ് ഓഫീസര്‍ കളക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്കി. കളക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
പെരിന്തല്‍മണ്ണ ട്രഷറിയില്‍ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തര്‍ക്ക വിഷയമായ സ്പെഷ്യല്‍ തപാല്‍ വോട്ടുകളുടെ പെട്ടി. ഇത് മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."