HOME
DETAILS
MAL
പറവൂരില്‍ കുഴിമന്തി കഴിച്ച മൂന്ന് പേര് ആശുപത്രിയില്‍, ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക വിവരം; ഹോട്ടല്‍ പൂട്ടിച്ചു
backup
January 17 2023 | 07:01 AM
പറവൂര്‍: എറണാകുളം ജില്ലയിലെ പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റയെന്ന സംശയത്തില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായതിനു പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹോട്ടല്‍ പൂട്ടിച്ചു. 21, 22 വയസ്സുള്ള രണ്ട് പേര്‍ക്കും 11 വയസ്സുള്ള ഒരു കുട്ടിയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് ഇവര്‍ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചത്. ഇവര്‍ നിലവില്‍ പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."