കണ്ണൂരിലെ ലഹരിവേട്ട: നൈജീരിയക്കാരൻ കസ്റ്റഡിയിൽ
കണ്ണൂർ
കോടികൾ വിലവരുന്ന മാരക മയക്കുമരുന്നുമായി ദമ്പതികൾ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് നൈജീരിയക്കാരനെ പൊലിസ് ചോദ്യം ചെയ്തു. ബംഗളൂരുവിൽ നിന്ന് പ്രത്യേക അന്വേഷണസംഘമാണ് നൈജീരിയക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചതായാണ് സൂചന. അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
നേരത്തെ അറസ്റ്റിലായ ദമ്പതികളായ കാപ്പാട് സ്വദേശി ബൾക്കീസിനേയും ഭർത്താവ് അഫ്സലിനെയും പൊലിസ് കസ്റ്റഡിയിൽ വാങ്ങി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വദേശി നിസാമിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. നിസാമിൽ നിന്നാണ് പൊലിസിനു നൈജീരിയക്കാരനെക്കുറിച്ച് വിവരം ലഭിച്ചത്. അതേസമയം ഒളിവിൽ പോയ കേസിലെ മറ്റൊരു പ്രതിയായ ജനീസിനായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം വിട്ടതായി പൊലിസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ നിസാമിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് കോടതിയിൽ അപേക്ഷ നൽകി. നിസാമിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പേർ അറസ്റ്റിലാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."