HOME
DETAILS

പെട്രോളിയം കോർപ്പറേറ്റ് നികുതി ഒരുലക്ഷം കോടി കൂടി

  
backup
March 23 2022 | 05:03 AM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b4%82-%e0%b4%95%e0%b5%8b%e0%b5%bc%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1


ന്യൂഡൽഹി
പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള അധിക നികുതിയിൽ ഒരു ലക്ഷം കോടിയുടെ അധിക വരുമാനമുണ്ടെന്നും എന്നാൽ കോർപ്പറേറ്റ് നികുതി പിരിവ് രണ്ടു ലക്ഷം കോടി കുറഞ്ഞെന്നും കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഡോ. വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര ധനമന്ത്രി നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ.
2018- 19 വർഷത്തിൽ 6,63,571.62 കോടി രൂപയാണ് കോർപ്പറേറ്റ് നികുതിയായി ലഭിച്ചത്. 2020-21ൽ ഇത് രണ്ട് ലക്ഷം കോടിയോളം കുറഞ്ഞ്, 4,57,718.97 ആയി. 31 ശതമാനം കുറവാണുണ്ടായത്. 2018 -19ൽ ജി.ഡി.പിയുടെ 3.51 ശതമാനം ആയിരുന്ന കോർപ്പറേറ്റ് നികുതി, 2020 -21 ൽ വെറും 2.32 ശതമാനമായി. കോർപ്പറേറ്റുകൾക്ക് സർക്കാർ നൽകിയ നികുതി ഇളവുകളാണ് നികുതിവരുമാനം കുറയാൻ കാരണം.
സാധാരണക്കാരനെ ഏറ്റവുമധികം ബാധിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള അധിക നികുതിയുടെ ചിത്രം നേരേ മറിച്ചാണ്. 2018-19ൽ മൂന്നരലക്ഷം കോടിയിൽ താഴെ ആയിരുന്നു പെട്രോളിയം ഉത്പന്നങ്ങളുടെ അധിക കേന്ദ്ര നികുതിയിൽ നിന്നുള്ള വരുമാനം (3,48,041 കോടി രൂപ ). 2020-21 ആയപ്പോൾ ഇത് 4,55,069 കോടിയായി. 107,028 കോടിയുടെ വർധന. അതായത് 2018-19 ൽ നിന്ന് 2020-21 ആയപ്പോൾ 31 ശതമാനത്തോളം വർധനയാണ് പെട്രോളിയം അധികനികുതിയിൽ ഉണ്ടായത്. 2018-19ൽ ജി.ഡി.പിയുടെ 1.84 ശതമാനം ആയിരുന്ന പെട്രോളിയം നികുതി, 2020-21 ആയപ്പോൾ ജി.ഡി.പിയുടെ 2.30 ശതമാനമായി ഉയർന്നു.
ആഗോള പട്ടിണി സൂചികയിൽ 100 രാഷ്ട്രങ്ങൾക്ക് പിന്നിൽ 101ാമതായി ഇന്ത്യ നിൽക്കുമ്പോഴും കൊവിഡ് മൂലം സാധാരണക്കാർ ദുരിതമനുഭവിക്കുമ്പോഴും അവരെ കൊള്ളയടിക്കുകയും കോർപ്പറേറ്റ് കുടുംബങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago