സ്പീക്കര്‍ ഹാജരായില്ല, ഡോളര്‍ കടത്തു കേസില്‍ വീണ്ടും കസ്റ്റംസിന്റെ നോട്ടിസ്; ഏപ്രില്‍ ഏട്ടിന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണം
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടിസ്. നേരത്തെ അയച്ച നോട്ടിസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഡോളര്‍ കടത്തു കേസില്‍ വീണ്ടും ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.
തിരഞ്ഞെടുപ്പിനുശേഷം ഏപ്രില്‍ ഏട്ടിന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാവനാണ് നിര്‍ദേശം. മാര്‍ച്ച് 12നു ഹാജരാവാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. സ്വപ്നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് രണ്ടാംവട്ടവും നോട്ടിസ് അയച്ചിരിക്കുന്നത്.
എന്നാല്‍ കസ്റ്റംസിന്റെ ഇടപെടല്‍ രാഷ്ടീയ ഇടപെടലാണെന്നും നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നാല്‍ ആത് സത്യമാണെന്ന മിഥ്യാബോധം സൃഷ്ടിക്കുമെന്നത് ഗീബല്‍സിന്റെ സിദ്ധാന്തമാണ് ഇവര്‍ പയറ്റികൊണ്ടിരിക്കുന്നതെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സിദ്ധാന്തത്തിന്റെ ഇരയെന്ന നിലയില്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും, വഹിക്കുന്ന പദവിയുടെ പരിമിതിയുടെ പേരില്‍ പലതും വേണ്ടത്ര തുറന്നു പറയാന്‍ ആയിട്ടില്ല. ആ അവസരം കൂടി ഉപയോഗപ്പെടുത്തി എന്തും വിളിച്ചു പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമെന്നപോലെ കേന്ദ്ര ഏജന്‍സികള്‍ തങ്ങളാല്‍ കഴിയുന്ന കൊഴുപ്പുകൂട്ടലിനും നേതൃത്വം കൊടുക്കുകയാണെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."