HOME
DETAILS
MAL
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ അക്രമം: സി.പി.എം പ്രവര്ത്തകന് കസ്റ്റഡിയില്‍
backup
March 31 2021 | 14:03 PM
ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിന് നേരെ അക്രമം. സംഭവത്തില്‍ സി.പി.എം അനുഭാവിയായ ബാനര്‍ജി സലീമിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
വീടും പരിസരവും ഫേസ്ബുക്കില്‍ ലൈവില്‍ കാണിച്ച ശേഷമാണ് പിറക് വശത്തെ മൂന്ന് ജനാലകളുടെ ചില്ല് അടിച്ചു തകര്‍ത്തത്. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു അക്രമം. യു.ഡി.എഫ് കായംകുളത്ത് സംഘടിപ്പിച്ച'അരിതാരവം' പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോയതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല.
ഇടത് സൈബര്‍ പോരാളിയാണ് അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."