റിയാദിലെ പുതിയ വിമാനത്താവളവും സഊദിയിലെ പുതിയ വിമാന കമ്പനിയും ഉടൻ, ടോൾ ഉടനെയില്ലെന്നും ഗതാഗത മന്ത്രി
റിയാദ്: സഊദി തലസ്ഥാന നഗരമായ റിയാദിൽ ഉയരുന്ന പുതിയ വിമാനത്താവളത്തെ കുറിച്ചും പുതിയ ദേശീയ വിമാനക്കമ്പനിയെ കുറിച്ചും വ്യക്തമാക്കി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സാലിഹ് അൽ-ജാസർ. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഊദി ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സിന്റെ ദേശീയ തന്ത്രം അദ്ദേഹം വ്യക്തമാക്കിയത്. സഊദി വിഷന്റെ ഭാഗമായാണ് റിയാദിൽ പുതിയ അത്യാധുനിക വിമാനത്താവളവും സഊദി അറേബ്യക്ക് പുതിയ ദേശീയ വിമാന കമ്പനിയും വരുന്നത്.
സഊദി ദേശീയ വിമാന കമ്പനിയായ സഊദി അറേബ്യൻ എയർലൈൻസിന്റെ ശ്രദ്ധ ജിദ്ദയിലായിരിക്കും. 250 പുതിയ ലക്ഷ്യസ്ഥാനങ്ങൾ സ്ഥാപിക്കാനും 330 ദശലക്ഷം യാത്രക്കാർക്ക് ഗതാഗതം നൽകാനുമാണ് തന്ത്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് റോഡുകളിൽ ഫീസ് ചുമത്താൻ ഉടനടി ഉദ്ദേശമില്ലെന്ന് ഗതാഗത മന്ത്രി എഞ്ചിനീയർ സാലിഹ് അൽ-ജാസർ സ്ഥിരീകരിച്ചു. എന്നാൽ, ഇത് പിന്നീട് പ്രയോഗിക്കാവുന്നതാണെന്നും ലോകത്തിലെ മിക്ക രാജ്യങ്ങളും റോഡുകളുടെ ഗുണനിലവാരവും അറ്റകുറ്റപ്പണിയും വർദ്ധിപ്പിക്കുന്നതിന് ഈ ഫീസ് പ്രയോഗിക്കുന്നുവെന്നും മന്ത്രി ചൂണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."