സംസ്ഥാനത്ത് 4,34,000 ഇരട്ട വോട്ടര്‍മാര്‍: മണ്ഡലം തിരിച്ചുള്ള കണക്കു പുറത്തുവിട്ട് രമേശ് ചെന്നിത്തലയുടെ ഓപറേഷന്‍ ട്വിന്‍സ്
തിരുവനന്തപുരം: നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 14 ജില്ലകളിലുമായി 4,34,000 വോട്ടുകളുണ്ടെന്നാണ് പുറത്തുവിട്ട വിവരങ്ങളിലുള്ളത്. അതേ സമയം എട്ടു മണ്ഡലങ്ങളിലെ കണക്കുകള്‍ നല്‍കിയിട്ടില്ല. 132 മണ്ഡലങ്ങളിലെ കണക്കുകളാണ് നല്‍കിയിട്ടുള്ളത്. ഇത് ഓരോ മണിക്കൂറും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
38,000 ഇരട്ടവോട്ടര്‍മാര്‍ മാത്രമേ ഉള്ളുവെന്നായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ വിവരം രാത്രി പുറത്തുവിടുമെന്നുമായിരുന്നു നേരത്തെ ചെന്നിത്തല വ്യക്തമാക്കിയിരുന്നത്.
ഓപറേഷന്‍ ട്വിന്‍സ് എന്ന വെബ് സൈറ്റിലൂടെയാണ് രമേശ് ചെന്നിത്തല ഇരട്ടവോട്ടുകളുടെ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലേയും കണക്കുകള്‍ പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്. വിശദമായ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. നാദാപുരം മണ്ഡലത്തിലാണ് കൂടുതല്‍ ഇരട്ടവോട്ടുകളുള്ളത്. 6171 പേര്‍ക്കാണിവിടെ ഇരട്ട വോട്ടുകളുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളില്‍ ഇരട്ടവോട്ടുകളുണ്ട്.
ഇരട്ടവോട്ടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതുപ്രകാരമാണ് 4,34,000 ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇത് പരിശോധിക്കാം. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലിസ്റ്റ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ ചെയ്യേണ്ടതായിരുന്നു. വിപുലമായ പഠനത്തിലൂടെയാണ് താനും എന്റെ സഹപ്രവര്‍ത്തകരും ഇത് കണ്ടെത്തിയത്' ചെന്നിത്തല പറഞ്ഞു.
വെബ്‌സൈറ്റ് https://www.operationtwins.com/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."