സൗഹൃദത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സുഹൈര്‍, ഇന്ത്യന്‍ ടീം ഇങ്ങനെ
ബഹ്‌റൈനെതിരെയുള്ള ഫുട്‌ബോള്‍ സൗഹൃദമത്സരത്തില്‍ മലയാളി താരം വി.പി സുഹൈര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നു. മത്സരത്തിനുള്ള ആദ്യ ഇലവനില്‍ തന്നെ സുഹൈറിന് ഇടം ലഭിച്ചു. രാത്രി ഒമ്പതരയ്ക്കാണ് മത്സരം.സുനില്‍ ഛേത്രി ഇല്ലാത്ത സാഹചര്യത്തില്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ന് ടീമിനെ നയിക്കുന്നത്.
ഗുര്‍പ്രീത് തന്നെയാണ് ഗോളിയും. പ്രീതം കോട്ടാല്‍, രാഹുല്‍ ബെക്കെ, സന്ദേശ് ജിംഗന്‍, സുഭാശിഷ് ബോസ് എന്നിവരടങ്ങുന്നതാണ് പ്രതിരോധനിര. പ്രോണയ് ഹാള്‍ഡര്‍, ഡാനിഷ് ഫാറൂഖ് എന്നിര്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലുണ്ടാവും.
സുഹൈറും ലിസ്റ്റന്‍ കോളാസോയും വിങ്ങര്‍മാരായി കളിക്കും. റഹിം അലിമന്‍വീര്‍ സിങ് സഖ്യത്തിനാണ് ആക്രമണ ചുമതല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി പ്രഭ്‌സുഖാന്‍ ഗില്‍, സെന്റര്‍ ബാക്ക് റൂയിവ ഹോര്‍മിപാം എന്നിവരും പകരക്കാരുടെ നിരയിലുണ്ട്.
The line-up is out! ?#BHRIND ⚔️ #BackTheBlue ? #BlueTigers ? #IndianFootball ⚽ pic.twitter.com/DfS8dHxQND
— Indian Football Team (@IndianFootball) March 23, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."