അസമിലും ബംഗാളിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് ; കേന്ദ്രസേനയുടെ വലയത്തില്‍ നന്ദിഗ്രാം, 144 പ്രഖ്യാപിച്ചു
ഗുവാഹത്തി/കൊല്‍ക്കത്ത: അസം, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ രണ്ടാംഘട്ടത്തില്‍ അസമിലെ 39 മണ്ഡലങ്ങളിലേക്കും ബംഗാളിലെ നന്ദിഗ്രാം അടക്കമുള്ള 30 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മമതാ ബാനര്‍ജിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 144 പ്രഖ്യാപിച്ചു. മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി.
മണ്ഡലത്തിലേക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. മണ്ഡലത്തില്‍ കമ്മിഷന്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തുന്നുണ്ട്. 22 കമ്പനി കേന്ദ്രസേനയെയാണ് നന്ദിഗ്രാമില്‍ വിന്യസിച്ചിരിക്കുന്നത്. ആകെയുള്ള 355 പോളിങ് സ്റ്റേഷനുകളില്‍ 75 ശതമാനത്തിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കിയിട്ടുണ്ട്.
അസമില്‍ ബറാക്ക് താഴ്‌വരയിലെ 13 ജില്ലകള്‍, മൂന്ന് മലയോര ജില്ലകള്‍, മധ്യ- ലോവര്‍ അസമിലെ ഏതാനും ഭാഗങ്ങള്‍ എന്നിവയിലായുള്ള 39 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബറാക്ക് താഴ്‌വരയിലെ 15 മണ്ഡലങ്ങളില്‍ ബി.ജെ.പി എട്ടു സീറ്റുകളും കോണ്‍ഗ്രസ് മൂന്നു സീറ്റുകളുമാണ് നേടിയത്. മന്ത്രിമാരായ പരിമള്‍ ശുക്ല ബൈദ്യ, ബബേഷ് കലിത, പിജൂഷ് ഹസാരിക, ഡപ്യൂട്ടി സ്പീക്കര്‍ അമീനുല്‍ ഹഖ്, മുന്‍ കോണ്‍ഗ്രസ് മന്ത്രി സിദ്ദീഖ് അഹമ്മദ് തുടങ്ങിയവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരില്‍ ചിലര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."